തിരുവനന്തപുരം: പോലീസിനെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് സിഐ എസ്. സജാദിനെ സ്ഥലം മാറ്റി. സംഭവ സ്ഥലത്തു നിന്ന് പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ട്രാഫിക് സ്‌റ്റേഷനിലേക്ക് മാറ്റിയത്.
പൊലീസുകാരെ ആക്രമിച്ച എസ്എഫ്‌ഐക്കാരെ രക്ഷിക്കാന്‍ കന്റോണ്‍മെന്റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ 12ാം തീയതി പാളയം യുദ്ധസ്മാരകത്തിന് മുന്നില്‍ വച്ചാണ് പൊലീസുകാരെ വളഞ്ഞിട്ട് തല്ലിയത്. വൈകിട്ട് ആറ് മണിയോടെ ഇതുവഴി വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സിഗ്‌നല്‍ തെറ്റിച്ച് യൂ ടേണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രാഫിക് പൊലീസുദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥി അമല്‍ കൃഷ്ണയുടെ കോളറില്‍ പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ അവരെയും മര്‍ദ്ദിച്ചു.
സംഭവം അറിഞ്ഞതിന് പിന്നാലെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ രണ്ട് അഡീഷണല്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. പക്ഷെ പ്രതികളെ പിടികൂടിയില്ല. പൊലീസുകാര്‍ നോക്കി നില്‍ക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നു. കൂടുതല്‍ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്‍ട്രോള്‍ റൂമില്‍ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നത്.
from mangalam.com https://ift.tt/2LpcFtx
via IFTTT
No comments:
Post a Comment