ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

ന്യുഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ബുധനാഴ്ച 11.15 ഓടെ ഡല്‍ഹി ജന്മനഗര്‍ ഹൗസിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചിദംബരം നേരിട്ട് ഹാജരാകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ചിദംബരം എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ഹാജരാകുന്നത്.

ഐ.എന്‍.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ ക്ലിയറന്‍സിന് ചിദംബരത്തിന്റെയും മകന്റേയും ഇടപെടല്‍ നടന്നുവെന്ന ആരോപണത്തില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടരുകയാണ്.

അതേസമയം, ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി ജനുവരി 15വരെ തടഞ്ഞിട്ടുണ്ട്. യു.പി.എ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കേ 2007ലാണ് ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നത്. ഒക്‌ടോബറില്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. കൊടൈക്കനാല്‍, ഊട്ടി എന്നിവിടങ്ങളിലെ ആസ്തികളും ഡല്‍ഹിയിലെ ഫ്‌ളാറ്റുമാണ് കണ്ടുകെട്ടിയത്.

കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരി 28ന് സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.



from mangalam.com https://ift.tt/2Saz80j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages