റായ്പുർ: ഛത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രമൺ സിങ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ സ്മാർട്ട് ഫോൺ വിതരണ പദ്ധതിക്കു തടയിട്ട് പുതിയ മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. മുൻ സർക്കാരിന്റെ സൗജന്യ സ്മാർട്ട് ഫോൺ വിതരണ പദ്ധതി- സഞ്ചാർ ക്രാന്തി യോജന താത്കാലികമായി നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർക്ക് ഭൂപേഷ് നിർദേശം നൽകിയതായി വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. സഞ്ചാർ ക്രാന്തി യോജന പ്രകാരം 50 ലക്ഷം സ്മാർട്ട് ഫോണുകൾ സ്തീകൾക്കും വിദ്യാർഥികൾക്കും വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിൽ മുപ്പതുക്ഷത്തോളം ഫോണുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞതായാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ജില്ലാ കളക്ടർമാരുമായും എസ് പിമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിലാണ് സംസ്ഥാനത്തെ 27 ജില്ലകളിലെയും സൗജന്യ സ്മാർട്ട് ഫോൺ വിതരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലായിലാണ് സൗജന്യ സ്മാർട്ട് ഫോൺ വിതരണ പദ്ധതി രമൺ സിങ് സർക്കാർ പ്രഖ്യാപിച്ചത്. content highlights:Bhupesh baghel withholds raman singhs free smart phone distribution in Chhattisgarh
from mathrubhumi.latestnews.rssfeed https://ift.tt/2EyeYZW
via
IFTTT
No comments:
Post a Comment