ന്യൂഡൽഹി:എൻഡിഎയിൽ നിന്ന് കക്ഷികളുടെ കൊഴിച്ചിൽ തുടരുന്നത് വെല്ലുവിളിയാകുമ്പോൾ തന്നെ പുതിയ ചില കക്ഷികൾ എൻഡിഎയിലേക്ക് എത്തുമെന്ന് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് അവകാശപ്പെട്ടു. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് ചില പദ്ധതികളുണ്ട്. ബിഹാറിൽ സീറ്റ് നിർണയം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷി രാഷ്ട്രീയം നീക്കുപോക്കിന്റെയും ഒത്തുതീർപ്പിന്റെയും രാഷ്ട്രീയമാണ്. ആർ.എൽ.എസ്.പി പോലുള്ള കക്ഷികൾ ബിഹാറിൽ എൻഡിഎ വിട്ടുപോയി എന്നത് വാസ്തവമാണ്-രാം മാധവ് പറഞ്ഞു. അതേ സമയം പുതിയ ചില സഖ്യകക്ഷികളെ കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും കിട്ടിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. ഏതൊക്കെ കക്ഷികളെന്ന് വ്യക്തമാക്കിയില്ലെങ്കിലും തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എൻഡിഎയുടെ ഭാഗമാകാനാണ് എല്ലാ സാധ്യതയും. അതോടൊപ്പം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രജനീകാന്തിനേയും ബിജെപി പ്രതീക്ഷിക്കുന്നു. ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക്ക് കോൺഗ്രസിനോടും ബിജെപിയോടും തുല്യ അകലം പാലിച്ചാണ് നിൽക്കുന്നതെങ്കിലും ബിജെപിക്ക് വിഷയാധിഷ്ഠിത പിന്തുണ നൽകിയിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് എൻഡിഎ നിർത്തിയ ഹരിവൻശ് നാരായൺ സിങ്ങിനെ ബിജെഡി പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഇങ്ങനെ ചിലത് പതിവാണ്. അത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. യുപിയിൽ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദളും ഓം പ്രകാശ് രാജ്ബബ്ബറിന്റെ എസ്പിഎസ്പിയും ബിജെപിക്ക് മേൽ സമ്മർദം തുടരുന്ന ഘട്ടത്തിലാണ് രാം മാധവിന്റെ പ്രതികരണം. ചന്ദ്രബാബു നായ്ഡുവിന്റെ ടിഡിപിയും, ജമ്മു കശ്മീരിൽ പിഡിപിയും ബിഹാറിൽ ആർഎൽഎസ്പിയും മാസങ്ങൾക്കുള്ളിൽ എൻഡിഎ വിട്ടുപോയി. Content Highlights:Trouble With Allies,BJPs Plan B,Ram Madhav
from mathrubhumi.latestnews.rssfeed http://bit.ly/2Spnkas
via
IFTTT
No comments:
Post a Comment