ലഖ്നൗ: ഉന്നാവ്കൂട്ടബലാൽസംഗ കേസിലെ ഇരയ്ക്കെതിരെ കൃത്രിമരേഖ ചമച്ചതിന് പോലീസ് കേസ്. ബലാൽസംഗത്തിന് ഇരയായ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് സ്ഥാപിക്കാൻ പെൺകുട്ടി സമർപ്പിച്ച രേഖകൾ കൃത്രിമമാണെന്ന പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഹരിപാൽ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഉത്തർപ്രദേശ് പോലീസിന്റെ നടപടി. പെൺകുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ സഹോദരനുമെതിരെയും കേസെടുത്തിട്ടുണ്ട്. ബി ജെ പി എം എൽ എ കുൽദീപ് സിങ് സെനഗറും കൂട്ടാളികളും ചേർന്ന് തന്നെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി കഴിഞ്ഞ ഏപ്രിലിലാണ് പെൺകുട്ടി രംഗത്തെത്തിയത്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ പ്രിൻസിപ്പാളിന്റെയും റായ്ബറേലി ജില്ലയിലെ ബേസിക് ശിക്ഷാ അധികാരിയുടെയും വ്യാജഒപ്പുകളും സീലുകളും ഉപയോഗിച്ച് പെൺകുട്ടിയും അമ്മയും അമ്മയുടെ സഹോദരനും ചേർന്ന് വ്യാജ ടി സി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയെന്നാണ് ഹരിപാൽ സിങ്ങിന്റെ പരാതിയെന്ന് മഖി സ്റ്റേഷൻ എസ് എച്ച് ഒ ദിനേഷ് മിശ്ര പറഞ്ഞു. രേഖകളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ പരിശോധന നടത്തുമെന്നും ദിനേഷ് മിശ്രയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. content highlights:police case against unnao rape case victim
from mathrubhumi.latestnews.rssfeed http://bit.ly/2AffWHG
via
IFTTT
No comments:
Post a Comment