42 ഫീമെയില്‍ താനെ: ശല്യംചെയ്ത യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് 42-കാരിയുടെ പ്രതികാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

42 ഫീമെയില്‍ താനെ: ശല്യംചെയ്ത യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് 42-കാരിയുടെ പ്രതികാരം

മുംബൈ: ശല്യംചെയ്യൽ പതിവായതോടെ 27-കാരന്റെ ജനനേന്ദ്രിയം മുറിച്ച് 42-കാരിയുടെ പ്രതികാരം. താനെയിലെ നന്ദിവാലി സ്വദേശിയായ ഭർതൃമതിയാണ് പ്രദേശവാസിയായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. സംഭവത്തിൽ സ്ത്രീയെയും മറ്റുരണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. നന്ദിവാലിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സ്ത്രീയെ 27-കാരൻ ശല്യംചെയ്യുന്നത് പതിവായിരുന്നു. സ്ത്രീയുടെ നേരേ അശ്ലീലച്ചുവയോടെ പെരുമാറുന്നതും ഒളിഞ്ഞുനോക്കുന്നതും ഇയാൾ തുടർന്നുപോന്നു. കുറച്ചുദിവസങ്ങൾക്ക് മുൻപ് സ്ത്രീയെ വിവാഹം കഴിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഇയാൾ സ്ത്രീയുടെ ഭർത്താവിനോട് പറഞ്ഞിരുന്നു. ഇത് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾക്ക് കാരണമായി. ഇതോടെയാണ് യുവാവിനെ ഒരു പാഠംപഠിപ്പിക്കാൻ സ്ത്രീ തീരുമാനിച്ചത്. യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്ത്രീയും മറ്റുരണ്ടുപേരും ചേർന്ന് ജനനേന്ദ്രിയും മുറിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി വിജനമായ സ്ഥലത്തേക്ക് യുവാവിനെ വിളിച്ചുവരുത്തി. തുടർന്ന് സ്ത്രീയോടൊപ്പം എത്തിയ രണ്ടുയുവാക്കൾ യുവാവിനെ പൊതിരെ തല്ലി. ഇതിനുശേഷമാണ് സ്ത്രീ യുവാവിനെ ജനനേന്ദ്രിയം മുറിച്ചെടുത്തത്. സംഭവത്തിനുശേഷം രക്തംവാർന്ന് കിടന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അറസ്റ്റിലായ സ്ത്രീയെയും മറ്റുരണ്ട് യുവാക്കളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. Content Highlights:thane woman chops off youths genitals


from mathrubhumi.latestnews.rssfeed http://bit.ly/2BFJNsz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages