ലഖ്നൗ: ഉത്തർപ്രദേശിൽ ബിഎസ്പി-എസ്പി സഖ്യത്തിൽ നിന്ന് പുറംതള്ളിയതോടെ ശിവ്പാൽ യാദവിനെകൂട്ടുപിടിച്ച് കോൺഗ്രസ്. അഖിലേഷ് യാദവുമായുള്ള തർക്കത്തെ തുടർന്ന് എസ്പിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ശിവ്പാൽ യാദവ് രൂപീകരിച്ച പ്രഗതിശീൽ സമാജ് വാദി പാർട്ടി (പിഎസ്പിഎൽ) എന്ന പാർട്ടിയുമായിട്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിനൊരുങ്ങുന്നത്. യുപിയിൽ കഴിഞ്ഞ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയം കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് പിടിച്ച് നിൽക്കാനുള്ള പുതിയ കൂട്ടുകെട്ട് എസ്പി-ബിഎസ്പി സഖ്യത്തിൽ ഉൾപ്പെടുത്തണമെന്ന് ശിവ്പാൽ യാദവ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അഖിലേഷും മായാവതിയും അതിന് തയ്യാറായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസമാണ് ശിവ്പാൽ യാദവ് കോൺഗ്രസിനൊപ്പം ചേരുന്ന കാര്യം സൂചിപ്പിച്ചത്. സഖ്യമില്ലാതെ ബിജെപിയെ പരാജയപ്പെടുത്താനാവില്ല. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാനലക്ഷ്യമെന്നും പാർട്ടിക്ക് എല്ലാ സീറ്റിലും മത്സരിക്കാനുള്ള കരുത്തുണ്ടെന്നും ശിവ്പാൽ യാദവ് പറഞ്ഞു. സഖ്യത്തെ കുറിച്ച് കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോൺഗ്രസ്, ബിജെപി ഇതര കക്ഷികളുടെ കൂട്ടുകെട്ടായാണ് ബിഎസ്പി-എസ്പി സഖ്യത്തെ കാണുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രൂപീകരിക്കുന്ന ഫെഡറൽ മുന്നണിയുടെ ഭാഗമായി നിൽക്കാൻ അഖിലേഷ് യാദവ് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു മൂന്നാം മുന്നണി വരുന്നത് മതേതര വോട്ടുകൾ ഭിന്നിക്കാനിടയാക്കുമെന്നും കരുതുന്നവരുണ്ട്. യുപിയിൽ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാ അപ്നാദൾ സഖ്യംവിടുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. Content Highlights:Shivpal Yadav, Congress as possible ally in Uttar Pradesh
from mathrubhumi.latestnews.rssfeed http://bit.ly/2EORi3N
via
IFTTT
No comments:
Post a Comment