ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കേണ്ട; മോദിയെ വിമര്‍ശിച്ച ഇമ്രാന്‍ ഖാനെതിരേ കൈഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കേണ്ട; മോദിയെ വിമര്‍ശിച്ച ഇമ്രാന്‍ ഖാനെതിരേ കൈഫ്

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. മോദിയെപ്പോലെയല്ല ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പാക്കുന്ന സർക്കാരാകും തന്റേതെന്നും ന്യൂനപക്ഷപങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഭരിക്കണമെന്ന് തനിക്കറിയാമെന്നുമായിരുന്നുവെന്നായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. ഇതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിക്ക് മറുപടിയുമായി കൈഫ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ന്യൂനപക്ഷങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് മറ്റ് രാജ്യങ്ങളെ പഠിപ്പിക്കാൻ ഏറ്റവും അവസാനം മാത്രം സ്ഥാനമുള്ള രാജ്യമാണ് പാകിസ്താനെന്ന് കൈഫ് ട്വീറ്റ് ചെയ്തു. ഇന്ത്യ-പാക് വിഭജന സമയത്ത് 20 ശതമാനമായിരുന്നു പാകിസ്താനിലെ ന്യൂനപക്ഷം. എന്നാലിപ്പോഴത് രണ്ട് ശതമാനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും ഇമ്രാൻ ഖാന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബോളിവുഡ് നടൻ നസീറുദ്ദീൻ ഷായുടെ പ്രസ്താവനകൾ ചൂണ്ടിക്കാണിച്ചായിരുന്നു ഇമ്രാൻ ഖാന്റെ വിമർശനം. ഇതിനെതിരെ ഷായും നവാസുദ്ദീൻ സിദ്ദീഖിയുമടക്കമുള്ള നിരവധി പേർ പ്രതികരിച്ചിരുന്നു. Content Highlights: dont lecture on how to treat minorities mohammad kaif tells imran khan


from mathrubhumi.latestnews.rssfeed http://bit.ly/2Q4gx46
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages