കോണ്‍ഗ്രസ് ഭരണമെത്തി, 15 വര്‍ഷത്തിന് ശേഷം കിരാഡ് ഷൂ ധരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

കോണ്‍ഗ്രസ് ഭരണമെത്തി, 15 വര്‍ഷത്തിന് ശേഷം കിരാഡ് ഷൂ ധരിച്ചു

ന്യൂഡൽഹി: 2003 ൽ മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലം വന്നപ്പോൾ 230 അംഗ സഭയിൽ 38 സീറ്റിലേക്ക് ഭരണകക്ഷിയായിരുന്ന കോൺഗ്രസ് ഒതുങ്ങി. മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് അറിയിച്ച് 10 വർഷത്തെ വനവാസം പ്രഖ്യാപിച്ചു. അന്ന് ദുർഗ ലാൽ കിരാഡ് എന്ന കോൺഗ്രസ് പ്രവർത്തകൻ ഒരു പ്രതിജ്ഞയെടുത്തു. ഇനി കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തും വരെ ഷൂ ധരിക്കില്ല. പ്രതിജ്ഞയിൽ ഉറച്ചുനിന്ന കിരാഡിന് ഒന്നല്ല 15 വർഷമാണ് ഷൂ ധരിക്കാൻ കാത്തിരിക്കേണ്ടി വന്നത്. അങ്ങനെ 15 വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ മടങ്ങിയെത്തി. മുഖ്യമന്ത്രി കമൽനാഥിന്റെ വസതിയിൽ കിരാഡ് എത്തി കാലങ്ങൾക്ക് ശേഷം ഷൂ ധരിച്ചു. പഴയ മുഖ്യമന്ത്രി ദിഗ് വിജയ സിങ്ങും പ്രമുഖ നേതാക്കളും ഇതിനായി എത്തിയിരുന്നു. കോൺഗ്രസ് വിജയം ഉറപ്പാക്കാൻ രാപകലില്ലാതെ പ്രവർത്തിച്ച കിരാഡിനെ പോലെയുള്ള പ്രവർത്തകർക്ക് ബി സല്യൂട്ട് എന്ന് കമൽനാഥ് ട്വീറ്റ് ചെയ്തു. രാജസ്ഥാനിലും പിസിസി അധ്യക്ഷനായ സച്ചിൻ പൈലറ്റുംപരമ്പരാഗത തലപ്പാവായ സഫ ധരിച്ചത് കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷമായിരുന്നു. Content Highlights:Made Him Wear Shoes,Kamal Naths Show Of Gratitude For Congress Worker आज निवास पर राजगढ़ के कार्यकर्ता श्री दुर्गा लाल किरार से मिलकर उन्हें जूते पहनाएं, उन्होंने संकल्प लिया था कि जब तक प्रदेश में कांग्रेस की सरकार नही बनेगी तब तक जूता नहीं पहनेंगे । ऐसे कार्यकर्ताओं को सलाम है जो पूरी निष्ठा से कांग्रेस के लिए दिन रात मेहनत करते है । pic.twitter.com/qTOD1FAZ8u — Office Of Kamal Nath (@OfficeOfKNath) December 26, 2018


from mathrubhumi.latestnews.rssfeed http://bit.ly/2ESR5gR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages