വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചു, ലാന്‍ഡിങ്ങിന് പിന്നാലെ അറസ്റ്റ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചു, ലാന്‍ഡിങ്ങിന് പിന്നാലെ അറസ്റ്റ്‌

പനജി: പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ യാത്രക്കാരൻപുകവലിച്ചത് വിമാന ജീവനക്കാർ കൈയോടെ പിടികൂടി. ക്രിസ്തുമസ് ദിനത്തിൽ അഹമ്മദാബാദിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇൻഡിഗോ ആർഇ-947 വിമാനത്തിലാണ് സംഭവം. ശുചിമുറിയിൽനിന്ന് പുകവലിയുടെ ഗന്ധം ഉള്ളിലേക്ക് പടർന്നതോടെയാണ് ക്യാബിൻ ക്രൂ ഇയാളെ പിടികൂടിയത്. ഇന്ത്യയിലെ ആഭ്യന്തര വിമാനസർവീസുകളിൽ പുകവലിക്കുന്നത് നിയമവിരുദ്ധമാണ്. വിമാനം ഗോവയിലെത്തിയ ഉടൻ ഇയാളെ സിഐഎസ്എഫ് പിടികൂടി പോലീസിനെ ഏൽപ്പിച്ചു. കഴിഞ്ഞ ആഴ്ച വിസ്താര വിമാനത്തിൽ വച്ച് ഒരു യാത്രക്കാരൻ പുകവലിക്കണമെന്ന് ശഠിച്ചതിനെ തുടർന്ന്ഡൽഹിയിൽ മൂന്ന് മണിക്കൂറോളമാണ് വിമാനം പിടിച്ചിട്ടത്. Content Highlights:IndiGoFlight,Man Caught SmokingFlight Toilet


from mathrubhumi.latestnews.rssfeed http://bit.ly/2TbhY2r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages