ന്യൂഡൽഹി:ഇന്ത്യൻ പി ആർ ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസി(ഐ പി ആർ സി സി എ2018)ന്റെസിൽവർ പുരസ്കാരം മാതൃഭൂമിക്ക്. ഗൃഹലക്ഷ്മി ദ്വൈവാരികയുടെതുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം എന്ന ക്യാമ്പയിനാണ് പുരസ്കാരത്തിന് അർഹമായത്. ഇഷ്യൂസ് മാനേജ്മെന്റ് ഓർ ക്രൈസിസ് മാനേജ്മെന്റ് വിഭാഗത്തിലാണ് പുരസ്കാരം. മാതൃഭൂമിമീഡിയസൊല്യൂഷൻസ് അസിസ്റ്റന്റ് മാനേജർ പ്രഭുൽ നായർ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ പ്രതികരിച്ചു. ഈ അംഗീകാരം ഇതിനു വേണ്ടി കഠിനമായി പ്രയത്നിച്ച എല്ലാവർക്കുംഅവകാശപ്പെട്ടതാണെന്നും മികച്ച പ്രവർത്തനത്തെ തിരിച്ചറിഞ്ഞ ഐ.പി.ആർ.സി.സി.എക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രസിഡന്റ് (കോർപറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് സി എസ് ആർ) ഡോ. പ്രജ്ഞാ റാം അധ്യക്ഷയായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. നിതിൻ ഠാക്കൂർ(ഡയറക്ടർ, ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻസ്- മാക്സ് ഇന്ത്യാ ലിമിറ്റഡ്), അമൻ ധാൽ(ഹെഡ് ഓഫ് കോർപറേറ്റ് കമ്യൂണിക്കേഷൻസ്- പോളിസി ബസാർ), മാധവൻ നാരായണൻ(സീനിയർ എഡിറ്റർ, എഴുത്തുകാരൻ, കൺസൾട്ടന്റ് ആൻഡ് കമന്റേറ്റർ), നന്ദിനി ചാറ്റർജി(ചീഫ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഓഫീസർ- പി ഡബ്ല്യൂ സി), രുചിക മെഹ്ത(കോർപറേറ്റ് ഡയറക്ടർ, കമ്യൂണിക്കേഷൻസ് ആൻഡ് പി ആർ- ദ പാർക്ക് ഹോട്ടൽസ്), ശ്രാവണി ദാങ്(വൈസ് പ്രസിഡന്റ്, ഗ്ലോബൽ ഗ്രൂപ്പ് ഹെഡ്- കോർപറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിങ് അവന്ത), സാത്വിക് മിശ്ര(കോ- ഫൗണ്ടർ ആൻഡ് സി ഇ ഒ-സ്കൂപ്പ് വൂപ്പ്), നീരജ ഝാ(ഹെഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ്- എച്ച് ഡി എഫ് സി ബാങ്ക്), ഡിംപിൾ കൗർ(ഹെഡ്-കോർപറേറ്റ് കമ്യൂണിക്കേഷൻസ്-പിരമൽ),ചിരൻജീത് സിങ് അറോറ (സി ഒ- സി ഇ ഒ, കൈനറ്റിക്), രമീത് അറോറ(സി ഒ ഒ ആൻഡ് ഹെഡ് ഓഫ് ഡിജിറ്റൽ- എച്ച് ടി ഡിജിറ്റൽ), സുധാകർ റാവു(ഡയറക്ടർ, ബ്രാൻഡിങ്- ഐ സി എഫ് എ ഐ ഗ്രൂപ്പ്) എന്നിവരായിരുന്നു ജുറിയിലെ മറ്റ് അംഗങ്ങൾ. അഞ്ച് വിഭാഗങ്ങളും 22 ഉപവിഭാഗങ്ങളും ഉൾപ്പെട്ട ഐ പി ആർ സി സി എ അവാർഡ്സിന്റെ സംഘാടകർ എക്സ്ചേഞ്ച് ഫോർ മീഡിയയാണ്. content highlights:mathrubhumi wins Indian PR & Corporate Communications silver metal award
from mathrubhumi.latestnews.rssfeed http://bit.ly/2QPVVBQ
via
IFTTT
No comments:
Post a Comment