ഭക്തരോടും സ്ത്രീകളോടുമുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം- വി.മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

ഭക്തരോടും സ്ത്രീകളോടുമുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം- വി.മുരളീധരന്‍

തിരുവനന്തപുരം: ഭക്തരോടും സ്ത്രീകളോടുമുള്ളവഞ്ചനയുടേയും ഇരട്ടത്താപ്പിന്റേയും സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് വി. മുരളീധരൻ എംപി. സ്ത്രീകളെ ശബരിമലയിലേക്ക്ക്ഷണിച്ചുവരുത്തിയ ശേഷം അവർക്ക് തിരിച്ചുപോകേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുന്നസർക്കാരിന് ഭക്തരോടോ സ്ത്രീകളോടോ പ്രതിബദ്ധതയില്ലെന്നും മുരളീധരൻ പറഞ്ഞു. ഭരണഘടനാ ബാധ്യത നിറവേറ്റാൻസർക്കാരിനു മേലുള്ള സമ്മർദം മനസിലാക്കുന്നു. അതിനായി ഏതുവിധേനയും ശബരിമലയിൽ സ്ത്രീകളെ എത്തിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്.സുപ്രീംകോടതിയുടെ ഉത്തരവിന്റെ മറവിൽ ശബരിമലയിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തകർക്കാനുള്ള ശ്രമങ്ങളാണ്നടക്കുന്നതെന്നും മുഖ്യമന്ത്രിസ്ഥാനത്തെ അപഹാസ്യമാക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ്മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്ഇപ്പോൾഉണ്ടാവുന്നതെന്നും മുരളീധരൻ ആരോപിച്ചു. ശബരിമലസന്ദർശനത്തിനെത്തിയ മനിതി അംഗങ്ങളുടെ രാഷ്ട്രീയചായ്വ് വളരെ വ്യക്തമാണ്. മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് മനിതി അംഗങ്ങൾ എത്തിയത്. കേരളത്തിൽ നിന്ന് ശബരിമല സന്ദർശനത്തിന് സ്ത്രീകളെ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുക എന്ന സർക്കാർ അജണ്ടയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്ന് പ്രഖ്യാപിക്കുകയും സ്ത്രീകളെ ശബരിമലയിലേക്ക്ക്ഷണിച്ചുവരുത്തിയ ശേഷം അവർക്ക് തിരിച്ചുപോകേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നസർക്കാരിന് ഭക്തരോടോ സ്ത്രീകളോടോ പ്രതിബദ്ധതയില്ലെന്നും മുരളീധരൻ പറഞ്ഞു. Content Highlights: V Muraleedharan MP On Sabarimala Issue, Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2Cxi8vQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages