ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കും ന്യൂസീലൻഡ് പര്യടനത്തിലെ ഏകദിന-ട്വന്റി 20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിനുംഓസ്ട്രേലിയയ്ക്കും എതിരായ ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനി ട്വന്റി 20 ടീമിൽ തിരിച്ചെത്തിയതാണ് ശ്രദ്ധേയമായ മാറ്റം. ജനുവരിയിൽ ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് ധോനിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ധോനിക്ക് പകരം ട്വന്റി 20 ടീമിൽ ഇടം ലഭിച്ച ഋഷഭ് പന്തിനെ ഓസ്ട്രേലിയക്കും ന്യൂസീലൻഡിനും എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. രോഹിത് ശർമയെ ഒരു ടീമിലേക്കും പരിഗണിക്കാതിരുന്നതും ശ്രദ്ധേയമാണ്. താരത്തെ പരിഗണിക്കാതിരുന്നതിന് കാരണം ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ജനുവരി ഏഴിനാണ് അവസാനിക്കുന്നത്. അഞ്ചു ദിവസം കഴിഞ്ഞ് മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ആരംഭിക്കും. ജനുവരി 18-നാണ് ഇന്ത്യയുടെ ഓസീസ് പര്യടനം അവസാനിക്കുന്നത്. ഇതിനു പിന്നാലെ ജനുവരി 23-ന് ന്യൂസീലൻഡ് പര്യടനവും ആരംഭിക്കും. ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, ശിഖർ ധവാൻ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, കേദാർ ജാദവ്, എം.എസ് ധോനി, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, യൂസ് വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്. ഓസ്ട്രേലിയക്കും ന്യൂസീലൻഡിനുമെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, ശിഖർ ധവാൻ, അമ്പാട്ടി റായിഡു, ദിനേഷ് കാർത്തിക്ക്, കേദാർ ജാദവ്, എം.എസ് ധോനി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി നേരത്തെ വെസ്റ്റിൻഡീസിനും ഓസ്ട്രേലിയയ്ക്കും എതിരായ ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിൽ നിന്ന് സെലക്ടർമാർ ധോനിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. Content Highlights: bcci announces squad for australia odis new zealand t20i odi tour
from mathrubhumi.latestnews.rssfeed http://bit.ly/2Aan8EU
via
IFTTT
No comments:
Post a Comment