കൊച്ചി: ശബരിമല വിവാദത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ഹൈക്കോടതി നിരീക്ഷക സമിതി. ദേവസ്വം മന്ത്രിക്ക് എന്തും പറയാം എന്നാല്‍ അതിനോട് സമിതിക്ക് പ്രതികരിക്കാനാവില്ലെന്ന് നിരീക്ഷക സമിതി പ്രതികരിച്ചു.
യുവതികള്‍ എത്തുന്ന സംഭവം നിരീക്ഷക സമിതിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ക്രമസമാധാന പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന് ആദ്യമേ വ്യക്തമാക്കിയതാണെന്നും നിരീക്ഷക സമിതി അംഗം ജസ്റ്റിസ് പി.ആര്‍ രാമന്‍ പറഞ്ഞു. ആരും തങ്ങളോട് ഉപദേശം ചോദിച്ചിട്ടില്ലെന്ന് ജസ്റ്റിസ് പി.ആര്‍ രാമന്‍ പറഞ്ഞു. ഇന്ന് രാത്രി സന്നിധാനത്ത് എത്തുന്ന നിരീക്ഷക സമിതി സാധാരണ പോലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും സമിതി പറഞ്ഞു.
ശബരിമല യുവതീ പ്രവേശനത്തില്‍ ഇന്നും നിരീക്ഷക സമിതിക്കെതിരെ ദേവസ്വം മന്ത്രി രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ എത്ര കക്കൂസുണ്ടെന്ന് അന്വേഷിക്കാനല്ല നിരീക്ഷക സമിതിയെ നിയോഗിച്ചതെന്നും യുവതീ പ്രവേശനം അടക്കം അവിടെ ഉയര്‍ന്നു വരുന്ന പ്രശ്ങ്ങളുടെ പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിച്ചതെന്നും കടകംപള്ളി വിമര്‍ശിച്ചിരുന്നു.
from mangalam.com http://bit.ly/2SjMRlx
via IFTTT
No comments:
Post a Comment