ബുലന്ദ്ഷഹര്‍ കലാപം: ഇന്‍സ്‌പെക്ടറുടെ വധത്തിനു പിന്നില്‍ പോലീസിന്റെ ഗൂഢാലോചനയെന്ന് സഹോദരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

ബുലന്ദ്ഷഹര്‍ കലാപം: ഇന്‍സ്‌പെക്ടറുടെ വധത്തിനു പിന്നില്‍ പോലീസിന്റെ ഗൂഢാലോചനയെന്ന് സഹോദരി

ലഖ്‌നൗ: ബുലന്ദ്ഷഹര്‍ കലാപത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് സുബോധിന്റെ സഹോദരി. കൊലപാതകത്തിനു പിന്നില്‍ പോലീസിന്റെ ഗൂഢാലോചനയുണ്ട്. അഖ്‌ലക് കേസ് അന്വേഷിച്ചത് തന്റെ സഹോദരനാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

സുബോധ് സിംഗിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം. അദ്ദേഹത്തിന്റെ സ്മാരകവും നിര്‍മ്മിക്കണം. അല്ലാതെ കുടുംബത്തിന് പണമല്ല ആവശ്യം. മുഖ്യമന്ത്രിയകട്ടെ എപ്പോഴും പശു, പശു, പശു എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സഹോദരി വിമര്‍ശിച്ചു.

ബുലന്ദ്ഷഹര്‍ സംഭവത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാവസ് നഖ്‌വി, പ്രതികളെ യാതൊരു പരിഗണനയും കൂടാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ച് ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഖ്‌ലഖ് കേസ് അന്വേഷിച്ച പോലീസ് ഓഫീസര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചു. നിയമം കയ്യിലെടുക്കാന്‍ ആരാണ് ഈ ആളുകള്‍ക്ക് അനുമതി നല്‍കിയത്? സ്വന്തം നാടിനെ സംരക്ഷിക്കേണ്ടതിനു പകരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെലങ്കാനയില്‍ പോയി വിഷം ചീറ്റുകയാണെന്നും സിബല്‍ കുറ്റ%െ്പടുത്തി.

അതേസമയം, സുബോധ് സിംഗിന്റെയും ഇരുപതുകാരനായ സുമിതിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര്‍ അറസ്റ്റിലായി. 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/2FYRf7G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages