പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു; തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനേയും സ്ഥാനാര്‍ത്ഥിയേയും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു; തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനേയും സ്ഥാനാര്‍ത്ഥിയേയും അറസ്റ്റില്‍

തെലങ്കാന: സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവുവിന്റെ റാലിക്കെതിരെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് തെലങ്കാന പി.സി.സി. പ്രസിഡന്റിനെയും സ്ഥാനാര്‍ത്ഥിയെയും പോലീസ് അറസ്റ്റ്‌ചെയ്തു.

കൊടങ്കല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രേവന്തിനെ ഇന്ന് പുലര്‍ച്ചെയായിരുന്നു അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 3 മണിക്ക് വീട്ടിലെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കൊടങ്കല്‍, ബോംറാസ്‌പേട്ട്്, ദൗലത്താബാദ് എന്നീ മണ്ഡലങ്ങളില്‍ ചന്ദ്രശേഖര റാവു നയിക്കുന്ന മെഗാറാലി ഇന്ന് നടക്കാനിരിക്കെയാണ് പോലീസിന്റെ നടപടി.

ഡിസംബര്‍ രണ്ടിന് രേവന്ത് നടത്തിയ പത്രസമ്മേളനത്തില്‍ റാവുവിന്റെ റാലിയെ തടണമെന്ന് ആഹ്വാനം ചെയ്തുവെന്ന് തെളിഞ്ഞതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. രേവന്ത് റെഡ്ഢിയുടെ അനുയായികള്‍ റാലി തടസപ്പെടുത്തിയാല്‍ അത് മണ്ഡലത്തിലെ ക്രമസമാധാനപാലനത്തെ ബാധിക്കുമെന്നും കമീഷന്‍ അധ്യക്ഷന്‍ രജത് കുമാര്‍ നോട്ടീസില്‍ പറയുന്നു.

കമീഷന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെഡ്ഢിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഴ്ച രേവന്ത് റെഡ്ഢിയുടെയും അനുയായികളുടെയും വീട്ടില്‍ നടന്ന പരിശോധനയില്‍ 51 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.



from mangalam.com https://ift.tt/2rltahf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages