ഒടുവില്‍ ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്നു ജലം; ആഴങ്ങളില്‍ തണുത്തുറഞ്ഞ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ഒടുവില്‍ ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്നു ജലം; ആഴങ്ങളില്‍ തണുത്തുറഞ്ഞ്

ചൊവ്വയിൽ ദ്രാവക ജല സാന്നിധ്യം ഉണ്ടോ എന്നത് ഏറെ പ്രാധാന്യമുള്ള ചർച്ചാവിഷയമാണ്. എന്നാൽ ഇവിടെ ഖരരൂപത്തിലുള്ള ജലാംശം ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പുതിയ പഠനങ്ങൾക്ക് വഴിതുറക്കുകയാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്റർ പുറത്തുവിട്ട ചിത്രം. മഞ്ഞ് മൂടിയ ഒരു വൻഗർത്തത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തിലെ കൊറൊലോവ് ഗർത്തമാണിത്. 81.4 കിലോമീറ്റർ വ്യാസത്തിലുള്ള വൃത്താകൃതിയിലാണ് ഇത് നിലകൊള്ളുന്നത്. ഉയർന്നു നിൽക്കുന്ന ഒരു കുന്നിനുമുകളിൽ കിടക്കുന്ന തടാകം പോലെയാണ് ഇവിടം.നാസ ചൊവ്വയുടെ നിരവധി ഉപരിതല ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ചിത്രം ഇതാദ്യമാണ്. ഭൂമിയിലെ പോലെ തന്നെ ചൊവ്വയിലും ഋതു മാറ്റങ്ങൾ ഉണ്ട്. അവിടത്തെ തണുപ്പുകാലത്ത് മഞ്ഞ് രൂപപ്പെടാറുണ്ട്. എന്നാൽ കോറൊലോവ് ഗർത്തം ചൊവ്വയുടെ ഭൂതകാലത്തുണ്ടായ എന്തെങ്കിലും സ്വാധീനത്തിന്റെ ഫലമായി ഉണ്ടായതാവാം എന്നാണ് കരുതുന്നത്. സോവിയറ്റ് റോക്കറ്റ് എഞ്ചിനീയർ സെർഗെയ് കോറോലോവിന്റെ പേരാണ് ഈ സ്ഥലത്തിന് നൽകിയിരിക്കുന്നത്. തണുത്ത കെണി എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഗർത്തത്തിന് വലിയ ആഴമുണ്ട്. അത് രണ്ട് കിലോമീറ്ററിലധികം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുകളിൽ രൂപപ്പെട്ട മഞ്ഞ് പ്രതലത്തിന് 60 കിലോമീറ്റർ വ്യാസവും 1.8 കിലോമീറ്റർ കനവുമുണ്ടെന്നും 2,200 ചതുരശ്ര കിലോമീറ്റർ മഞ്ഞാണ് ഈ ഗർത്തത്തിൽ ഉള്ളതെന്നാണ് കരുതപ്പെടുന്നു. ഈ മഞ്ഞിന് മുകളിലൂടെ വായു കടന്നുപോവുമ്പോൾ അതി ശൈത്യം കാരണം ആ വായു മഞ്ഞിന് മുകളിൽ ഒരു കവചമായി മാറുന്നുവെന്നും ആ കവചം മഞ്ഞിനെ ചൂടുകാറ്റിൽ നിന്നും സംരക്ഷിച്ച് നിർത്തുകയാണെന്നും ഗവേഷകർ പറയുന്നു. അതായത് ഇത് എല്ലാ ഋതുക്കളിലും നിലനിൽക്കുന്നൊരു പ്രതിഭാസമാണ്. ചൊവ്വയുടെ ഉത്തര ധ്രുവത്തിൽ തന്നെയുള്ള ലൗത്ത് ഗർത്തവും ഇതിന് സമാനമാണെന്നാണ് വിവരം. ഈ വരുന്ന ഡിസംബർ 25ന് ചൊവ്വയുടെ ഭ്രമണ പഥത്തിൽ 15 വർഷം പൂർത്തിയാക്കുകയാണ് മാർസ് എക്സ്പ്രസ്. പോയ വർഷം നിരവധി തവണ കോറോലോവ് ഗർത്തത്തിന് മുകളിലൂടെ സഞ്ചരിച്ചള്ള മാർസ് എക്സ്പ്രസ് അതിന്റെ ഹൈ റസലൂഷൻ സ്റ്റീരിയോ ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. Content Highlights:Huge Korolev Crater on Mars With Water Ice


from mathrubhumi.latestnews.rssfeed http://bit.ly/2QN2cxW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages