വനിതാ മതിലിന് പണം ഖജനാവില്‍നിന്നുതന്നെ; ഇടക്കാല ഉത്തരവ് പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

വനിതാ മതിലിന് പണം ഖജനാവില്‍നിന്നുതന്നെ; ഇടക്കാല ഉത്തരവ് പുറത്ത്

കൊച്ചി: വനിതാ മതിലിന് ഖജനാവിൽനിന്ന് പണം ചെലവാക്കില്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഖജനാവിൽ നിന്നുതന്നെ പണം ചെലവാക്കുമെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നതെന്ന് വ്യക്തമാകുന്ന ഇടക്കാല ഉത്തരവ് പുറത്തുവന്നു. ഉത്തരവിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത് പ്രകാരം വനിതാ മതിലിനായി പണം ചെലവഴിക്കുമെന്നാണ് കോടതിക്ക് ബോധ്യമായിട്ടുള്ളതെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. സർക്കാരിന്റെ നയപരമായ കാര്യമായതിനാൽ ഇതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വനിതാ മതിലിന് 50 കോടി ചെലവഴിക്കുമെന്ന് പറഞ്ഞതു പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ കോടതി ആരാഞ്ഞത്. ഇതോടെ സത്യവാങ്മൂലം ഹൈക്കോടതി തെറ്റിദ്ധരിച്ചുവെന്ന സർക്കാർ വാദവും പൊളിഞ്ഞിരിക്കുകയാണ്. Content Highlights: Women Wall, Kerala High Court, CM Pinarayi Vijayan


from mathrubhumi.latestnews.rssfeed http://bit.ly/2LtIVMp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages