ഹനുമാന്‍ ദളിതനാണെങ്കിലും ഹനുമാന്‍ ക്ഷേത്രത്തില്‍ പണക്കാരനായ ഒരു ദളിതനേ പോകാന്‍ കഴിയൂ: ലക്ഷ്മണ്‍ ഗെയ്ക്ക്‌വാദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

ഹനുമാന്‍ ദളിതനാണെങ്കിലും ഹനുമാന്‍ ക്ഷേത്രത്തില്‍ പണക്കാരനായ ഒരു ദളിതനേ പോകാന്‍ കഴിയൂ: ലക്ഷ്മണ്‍ ഗെയ്ക്ക്‌വാദ്

ലക്‌നൗ: രാമായണത്തിന്റെ അടിസ്ഥാനത്തില്‍ ഹനുമാന്‍ ദളിതനാണെങ്കിലും ഇന്ത്യയിലെ രാമക്ഷേത്രത്തിലോ ഹനുമാന്‍ ക്ഷേത്രത്തിലോ പണക്കാരനായ ഒരു ദളിതനേ പോകാന്‍ കഴിയൂ എന്ന് പ്രമുഖ മറാത്തി എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയ്ക്ക്‌വാദ്. രാമായണത്തില്‍ ഹനുമാന് എപ്പോഴും ചൂഷണത്തിന് ഇരയായ ആളുടെ സ്ഥാനമാണെന്നും വിശ്വാസം തെളിയിക്കാന്‍ മാറു പിളര്‍ന്ന് വരെ കാണിക്കേണ്ടി വന്നയാളാണെന്നും ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ഇന്ത്യയിലെ ദളിതര്‍ക്കും ഇതേ അവസ്ഥ തന്നെയാണെന്നും ഗെയ്ക്ക്‌വാദ് പറയുന്നു.

ദളിതര്‍ അടിച്ചമര്‍ത്തപ്പെടേണ്ടവര്‍ അല്ലെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ദളിതരെ ശങ്കരാചാര്യര്‍ ആക്കി മാറ്റേണ്ടതുണ്ട്. ദളിതര്‍ക്ക് തുല്യാവകാശം കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഹനുമാന്‍ ക്ഷേത്രത്തിലെങ്കിലും അവരെ പൂജാരിമാരായി നിയോഗിക്കണം. അല്ലെങ്കില്‍ ക്ഷേത്രങ്ങള്‍ ദേശസാല്‍ക്കരിക്കേണ്ടതുണ്ട്. ലോകം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ഇക്കാലത്ത് മതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പേരില്‍ ഇന്ത്യ പിന്നോട്ട് സഞ്ചരിക്കുകയാണ്. ഹിന്ദുക്കള്‍ വികാരജീവിക്കളാണ് എപ്പോഴെങ്കിലും അവര്‍ക്ക് നേരെ ഒരു കണ്ണാടി പിടിച്ചാല്‍ അവര്‍ തന്നെ സ്തബ്ദ്ധരായി പോകുമെന്നും ലക്‌നൗവിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ വ്യക്തമാക്കി.

ഹനുമാന്‍ ദളിതനാണെന്ന് ആരോപിച്ച് യോഗി ആദിത്യനാഥ് തുറന്നുവിട്ട വിവാദത്തിലായിരുന്നു ഗെയ്ക്ക്‌വാദ് ശക്തമായി പ്രതികരിച്ചത്. ഇന്ത്യയില്‍ ദളിതരെ വാനരസേന എന്നാണ് വിളിക്കുന്നത്. അവരെപ്പോഴും അങ്ങിനെ തന്നെയാണ്. ഒരിക്കലെങ്കിലും അവര്‍ക്ക് യജമാനന്റെ പദവി കിട്ടിയിട്ടുണ്ടോ എന്ന ചോദിച്ചു. ഹനുമാനെ ഭക്തനായി കരുതാന്‍ കഴിയാത്ത ഒരാള്‍ക്കും ശ്രീരാമനെ ദൈവമായി കാണാനാകില്ല. ഇക്കാര്യത്തില്‍ എല്ലാവരും തുല്യരാണ്. വാലും കറുത്ത മുഖവുമായിട്ടാണ് ഹനുമാനെ എല്ലായ്‌പ്പോഴും ചിത്രീകരിക്കുന്നത്. അങ്ങിനെ തന്നെയാണ് ദളിതരെയും കാണുന്നത്.

ഇന്ത്യയില്‍ ഹിന്ദുയിസം രക്ഷപ്പെടണമെങ്കില്‍ അതില്‍ തുല്യത കൊണ്ടുവരണം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശം നല്‍കണം. ക്ഷേത്രങ്ങളില്‍ പശുക്കളെ പോലും പ്രവേശിക്കാന്‍ അനുവദിക്കുമ്പോള്‍ ശബരിമലയില്‍ പ്രവേശനാനുമതി നിഷേധിച്ച് സ്ത്രീകളെ മൃഗങ്ങളെക്കാള്‍ മോശമായിട്ടാണ് കരുതുന്നത്. ദൈനംദിന ജീവിതത്തിലേക്ക് മതത്തെ വലിച്ചിഴയ്ക്കുന്നതിന് പകരം അവിടെ ഭരണഘടന പരിപാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ മനോനിലയില്‍ മാറ്റം വരാതെ ദളിതര്‍ക്ക് അധികരം കിട്ടിയാല്‍ പോലും ഒന്നും നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മായാവതി പ്രധാനമന്ത്രിയായാലോ ബഹുജന്‍ സമാജ് അധികാരത്തില്‍ വന്നാലോ ഒരു മാറ്റവും ഉണ്ടാകില്ല. ഇന്ത്യയ്ക്ക് ഒരു ദളിത് രാഷ്ട്രപതി ഉണ്ടായിട്ടു പോലും രാജ്യത്തെ ദളിതുകളുടെ നിലയില്‍ മാറ്റമൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി.



from mangalam.com https://ift.tt/2PhdN2H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages