മുംബൈ: പൈലറ്റുമാര്‍ പെട്ടെന്ന് 'അസുഖബാധിതര്‍' ആയതോടെ ജെറ്റ് എയര്‍വേസിന്റെ 14 സര്‍വീസുകള്‍ റദ്ദാക്കി. ശമ്പളം കിട്ടാന്‍ വൈകിയതോടെയാണ് ഏതാനും പൈലറ്റുമാര്‍ അപ്രതീക്ഷിതമായി ഇന്നലെ സിക്ക് ലീവില്‍ പ്രവേശിച്ചത്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജെറ്റ് എയര്‍ലൈന്‍സില്‍ ശമ്പളം വൈകുന്നതിനെ ചൊല്ലി മാനേജ്‌മെന്റും പൈലറ്റുമാരും കുറച്ചുമാസങ്ങളായി അസ്വസ്ഥത പുകയുന്നുണ്ട്. സെപ്തംബറിലെ ശമ്പളം ഭാഗികമായി നല്‍കിപ്പോള്‍ ഒക്‌ടോബറിലേയും നവംബറിലേയും ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല.
ശമ്പളം വൈകുന്നതിലും മാനേജ്‌മെന്റുമായി വിഷയം പരിഹരിക്കുന്നതിലുള്ള നാഷണല്‍ എവിയേറ്റേഴ്‌സ് ഗില്‍ഡിന്റെ നിസംഗ്ഗത നിലപാടിലും പൈലറ്റുമാര്‍ പ്രതിഷേധത്തിലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 14 പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതോടെയാണ് സര്‍വീസുകര്‍ റദ്ദാക്കിയതെന്നും അറിയിപ്പില്‍ പറയുന്നു. ജെറ്റ് എയര്‍വേസിലെ ആഭ്യന്തര സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൈലറ്റമാരുടെ സംഘടനയാണ് നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ്. 1000 ഓളം പൈലറ്റുമാര്‍ ഇതില്‍ അംഗങ്ങളാണ്.
അപ്രതീക്ഷിതമായ സാഹചര്യത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നും പൈലറ്റുമാരുടെ നിസ്സഹകരണമല്ല പ്രശ്‌നമെന്നും ജെറ്റ് എയര്‍വേസ് പറയുന്നു. എന്നാല്‍ റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
Jet Airways spokesperson on 14 Jet Airways flights cancelled yesterday after pilots reportedly called in sick: The management is in regular dialogue with pilots and other teams to discuss and resolve on-going issues including disbursement of salaries. https://t.co/qFwljCWcCr— ANI (@ANI) December 3, 2018
from mangalam.com https://ift.tt/2zDf6nM
via IFTTT
No comments:
Post a Comment