തൃശ്ശൂർ: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോംഗോപനി റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയാണ് കോംഗോപനി ബാധിച്ച് ചികിത്സയിലുള്ളത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.2011 ൽ പത്തനംതിട്ട സ്വദേശിക്ക് പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു കോംഗോ പനി ബാധിച്ച മൃഗങ്ങളിലെ ചെള്ളുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. യുഎഇയിൽ നിന്ന് നാട്ടിലെത്തിയ വ്യക്തിയിലാണ് പനി സ്ഥിരീകരിച്ചത്. ഇയാളുടെ ശരീര സ്രവങ്ങൾ വിദഗ്ധപരിശോധനയ്ക്കായി അയച്ചു. ശരീരസ്രവങ്ങൾ വഴി മറ്റ് മനുഷ്യരിലേക്ക് പനി പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ഇപ്പോൾ ചികിത്സയിലുള്ളത്. ശക്തമായ പനി, വയറുവേദന, കണ്ണുകൾക്കുണ്ടാകുന്ന അസ്വസ്ഥത, നടുവേദന, മസിലുകൾക്ക് വേദന എന്നിവയാണ് കോംഗോപനിയുടെ ലക്ഷണങ്ങൾ. content highlights:Congo fever in kerala,Congo virus
from mathrubhumi.latestnews.rssfeed https://ift.tt/2Q9IIUd
via
IFTTT
No comments:
Post a Comment