ഗുജറാത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച: ബിജെപി പ്രവര്‍ത്തകരും എസ്‌ഐയും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

ഗുജറാത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച: ബിജെപി പ്രവര്‍ത്തകരും എസ്‌ഐയും അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്ത് പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് രണ്ട്ബിജെപി പ്രവർത്തകരും സബ് ഇൻസ്പെക്ടറുമുൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അഞ്ച് പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. സബ് ഇൻസ്പെക്ടർ പി.വി പട്ടേൽ, ബിജെപി പ്രവർത്തകരായ മുകേഷ് ചൗധരി, മൻഹാർ പട്ടേൽ, എന്നിവർക്ക് പുറമേ സ്വകാര്യ ഹോസ്റ്റൽ ഉടമയായ രൂപാൽ ശർമയുമാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരൻ യശ്പാൽ സോളങ്കിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ചയായിരുന്നു ഗുജറാത്ത് പോലീസ് കോൺസ്റ്റബിൾ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ചോദ്യപ്പേപ്പർ പ്രചരിച്ചതിന് പിന്നാലെ പരീക്ഷ റദ്ദാക്കുകയായിരുന്നു. 2,440 കേന്ദ്രങ്ങളിലായിലായി 8.75 ലക്ഷം ഉദ്യോഗാർഥികൾ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിലായ മുകേഷ് ചൗധരിയേയും മൻഹാർ പട്ടേലിനേയും ബിജെപി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടു. Content Highlights:Advertising Two BJP leaders, cop among four held for Gujarat constable exam paper leak


from mathrubhumi.latestnews.rssfeed https://ift.tt/2AJlOZ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages