ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് പലപ്പോഴും തോന്നിയിരുന്നതായി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ആക്ഷേപം. അത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയിൽ താനും മറ്റ് മൂന്ന് ജസ്റ്റിസുമാരും ചേർന്ന് ജസ്റ്റിസ്ദീപക് മിശ്രയ്ക്കെതിരെ വാർത്താസമ്മേളനം വിളിച്ചതെന്നും കുര്യൻ ജോസഫ് ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. ജനുവരി 12നാണ് ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് ചെലമേശ്വർ, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് മദൻ ബി ലോക്കൂർ എന്നിവർ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്രയ്ക്കെതിരെ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആരോപണം ഉന്നയിച്ചത്. പുറത്തുനിന്നുള്ള പലരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ദീപക് മിശ്രയുടെ പ്രവർത്തനങ്ങളെന്ന് പലപ്പോഴും തോന്നിയിരുന്നു. കേസുകൾ ആരൊക്കെ കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളിൽ ആരൊക്കെ വേണമെന്ന കാര്യത്തിലുമെല്ലാം ഈ സമ്മർദ്ദം ഉണ്ടായിരുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്ന കാര്യത്തിലും പലപ്പോഴും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ദീപക് മിശ്ര പ്രവർത്തിച്ചിരുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. ഇക്കാര്യം ദീപക് മിശ്രയുമായി താൻ അടങ്ങുന്ന സംഘം സംസാരിച്ചു. സുപ്രീംകോടതി നടപടികൾ സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഒന്നിനോടും അനുകൂലമായ നടപടിയല്ല ജസ്റ്റിസ്ദീപക് മിശ്ര സ്വീകരിച്ചത്. അതേത്തുടർന്നാണ് തങ്ങൾ വാർത്താസമ്മേളനം വിളിച്ചതെന്നും ജസ്റ്റിസ്കുര്യൻ ജോസഫ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2SrOTjc
via
IFTTT
No comments:
Post a Comment