മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കൺസ്യൂമർ ഉത്പന്ന നിർമാതാക്കളായ ഹിന്ദുസ്ഥാൻയുണിലിവർ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ കൺസ്യൂമറിനെ സ്വന്തമാക്കി. ഹോർലിക്സ് ബ്രാൻഡ് ഉൾപ്പടെയുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഗ്ലാക്സോ. 31,700 കോടി രൂപയുടതാണ് ഇടപാട്. കൺസ്യൂമർ ഉത്പന്നമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഡീലെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇടപാട് പ്രകാരം ഗ്ലാക്സോ കൺസ്യൂമർ ഇന്ത്യ ഓഹരി ഉടമകൾക്ക് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ 4.39 അനുപാതത്തിൽ ഓഹരി ലഭിക്കും. ഹോർലിക്സ് ഉൾപ്പടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാൻഡ് വിൽക്കാനൊരുങ്ങുന്നതായി ഗ്ലാക്സോയുടെ ചീഫ് എക്സിക്യൂട്ടീവ് എമ്മ വാമ്സ് ലി കഴിഞ്ഞ മാർച്ചിൽതന്നെ വ്യക്തമാക്കിയിരുന്നു. സ്വിസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവാർട്ടിസുമായി 2015 മുതൽ കൺസ്യൂമർ ഹെൽത്ത് കെയർ ബിസിനസിൽ ജി എസ് കെ പങ്കാളിയാണ്. ഈ സംയുക്ത സംരഭത്തിന്റെ 36.5 ശതമാനം ഓഹരികൾ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് ഹോർലിക്സ് ഉൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ ഉത്പന്ന ബ്രാൻഡുകൾ വിൽക്കാൻ ശ്രമംനടത്തിയത്. 2015 ലാണ് കൺസ്യൂമർ ഹെൽത്ത് കെയർ ബിസിനസിൽ ജി എസ് കെയും നോവാർട്ടിസും പങ്കാളികളാകുന്നത്. content highlights:Horlicks sold to HUL
from mathrubhumi.latestnews.rssfeed https://ift.tt/2EedlBo
via
IFTTT
No comments:
Post a Comment