ജോലിസമയം കഴിയുന്നതിനു മുമ്പ് സ്ഥലം വിട്ടു;ബെവ്‌കോയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

ജോലിസമയം കഴിയുന്നതിനു മുമ്പ് സ്ഥലം വിട്ടു;ബെവ്‌കോയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബെവ്കോ ആസ്ഥാനത്ത് എട്ടു ജീവനക്കാർക്ക് സസ്പെൻഷൻ. പെർമിറ്റ് സെക്ഷനിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. അസിസ്റ്റന്റ് മാനേജർ ബി വിനോദ്കുമാർ ഉൾപ്പെടെ എട്ടു പേർക്കാണ് സസ്പെൻഷൻ ലഭിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ എംഡി സ്പർജൻ കുമാർ ബെവ്കോ ആസ്ഥാനത്ത് പരിശോധനയ്ക്കെത്തിയിരുന്നു. അഞ്ചു മണിക്ക് ജോലിസമയം അവസാനിക്കുന്നതിനു മുമ്പ് ഉദ്യോഗസ്ഥർ പുറത്തുപോയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടിയെടുക്കാൻ എംഡി തീരുമാനിച്ചത്. യൂണിയൻ വഴി വകുപ്പ് മന്ത്രിയുടെ ഓഫീസിൽ സമ്മർദം ചെലുത്താൻ ശ്രമിച്ചെങ്കിലും കർശനനടപടിയുമായി മുന്നോട്ട് പോകാൻ മന്ത്രി ടിപി രാമകൃഷ്ണൻ നിർദേശം നൽകി. ഇതേ തുടർന്ന് സസ്പെൻഷൻ ഓർഡർ നൽകുകയായിരുന്നു. അസിസ്റ്റന്റ് ഗ്രേഡ് I തസ്തികയിലുള്ള സുജ കെ രാജൻ, ഷാജിമോൾ പി എസ്, വി ഉഷ, കമ്പ്യൂട്ടർ പ്രോഗ്രാമർ എസ് ജയശങ്കർ, യുഡിസിമാരായ സി മനോജ്കുമാർ, ജസീന അബ്കാരി വർക്കർ അനിൽകുമാർ എന്നിവരാണ് അസിസ്റ്റന്റ് മാനേജരെ കൂടാതെ സസ്പെൻഷനിലായവർ.


from mathrubhumi.latestnews.rssfeed https://ift.tt/2Pib0GE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages