പ്രളയ ദുരിതാശ്വാസം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി; ഉച്ചയ്ക്കു ശേഷം ചര്‍ച്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

പ്രളയ ദുരിതാശ്വാസം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി; ഉച്ചയ്ക്കു ശേഷം ചര്‍ച്ച

തിരുവനന്തപുരം: നവകേരള നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി. ഇന്ന് ഉച്ചയ്ക്ക്ഒരു മണിമുതൽ മൂന്നുമണിവരെ വിഷയംസഭ നിർത്തിവെച്ച് ചർച്ച ചെയ്യും. വിഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നവകേരള നിർമാണവുമായി ബന്ധപ്പെട്ട പാളിച്ചകൾ സംബന്ധിച്ച വിഷയത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയം. പ്രളയത്തിനു ശേഷം പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന് വീഴ്ചകളുണ്ടായതായി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് പ്രമേയമെന്ന് അടിയന്തര പ്രമേയത്തിന്റെ വിശദീകരണ കുറിപ്പിൽ വിഡി സതീശൻ വ്യക്തമാക്കുന്നു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ നിരവധി തവണവിശദീകരണം നൽകിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം ചർച്ചചെയ്യാനാണ്സർക്കാരിന്താത്പര്യം. സർക്കാർ ഇതുവരെ ചെയ്തകാര്യങ്ങൾ സഭയിൽ വിശദീകരിക്കാൻ അത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഒരുമിച്ചാണ് നേരിട്ടതെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലെന്നും ചർച്ച ആകാമെന്നും സ്പീക്കറും വ്യക്തമാക്കി. ഈ സർക്കാരിന്റെ കാലത്ത് ഇത് രണ്ടാമത്തെ അടിയന്തര പ്രമേയത്തിനാണ് അവതരണാനമതി ലഭിച്ചിരിക്കുന്നത്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുൻപ് അടിയന്തര പ്രമേയം അവതരിപ്പിക്കപ്പെട്ടത്. സഭാ ചരിത്രത്തിൽ ഇതിനു മുൻപ് 24 അടിയന്തര പ്രമേയങ്ങളാണ് ചർച്ച ചെയ്തിട്ടുള്ളത്. Content Highlights:adjournment motion, Legislative Assembly, Kerala Flood


from mathrubhumi.latestnews.rssfeed https://ift.tt/2Qy1dku
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages