ഇത് ചരിത്രശിശു; മരിച്ച സ്ത്രീയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആദ്യമായി കുഞ്ഞ് പിറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

ഇത് ചരിത്രശിശു; മരിച്ച സ്ത്രീയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആദ്യമായി കുഞ്ഞ് പിറന്നു

വൈദ്യശാസ്ത്രത്തിന് വീണ്ടും മുന്നേറ്റം. മരിച്ച സ്ത്രീയിൽനിന്ന്സ്വീകരിച്ച ഗർഭപാത്രത്തിൽനിന്ന് ലോകത്തിലാദ്യമായി പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചു. ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായയുവതിയാണ് രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വൈദ്യശാസ്ത്രത്തിലെ ഈ പുത്തൻ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്. നിലവിൽ 11 സ്ത്രീകൾക്ക് ജീവിച്ചിരിക്കുന്ന ദാതാവിൽനിന്ന് സ്വീകരിച്ച ഗർഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാൽ മരിച്ചയാളിൽനിന്ന് സ്വീകരിച്ച ഗർഭപാത്രത്തിൽനിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ആദ്യത്തെ സംഭവമാണ് ഇത്. മെഡിക്കൽ ജേർണലായ ദ ലാൻസെറ്റിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 2016 സെപ്റ്റംബറിലായിരുന്നു യൂണിവേഴ്സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയിൽ മരിച്ച സ്ത്രീയിൽ നിന്നുള്ള ഗർഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേയ്ക്ക് മാറ്റിവച്ചത്. ജന്മനാഗർഭപാത്രം ഇല്ലാത്ത എം.ആർ.കെ.എച്ച് (മെയോർ റൊക്കിസ്റ്റൻസി കെസ്റ്റർ ഹൗസർ സിൻഡ്രോം)പ്രത്യേക ശാരീരികാവസ്ഥയോടെ ജനിച്ചയാളാണ് സ്വീകർത്താവ്. സ്ട്രോക്ക് വന്നു മരിച്ച 45 വയസ് പ്രായമുള്ള സ്ത്രീയുടെ ഗർഭപാത്രം 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവതിയിൽ മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുദിവസം യുവതിയുടെ ശരീരം ഗർഭപാത്രം അവഗണിക്കാതിരിക്കുന്നതിനുള്ള മരുന്നുകൾ നൽകിരുന്നു. ഗർഭപാത്രം മാറ്റിവച്ച് 37-ാം ദിവസം യുവതിക്ക് ആദ്യത്തെ ആർത്തവം ഉണ്ടായി. തുടർന്ന് ഏഴു മാസങ്ങൾക്ക് ശേഷം യുവതി ഗർഭിണിയാകുന്നിടം വരെ സ്ഥിരമായി ആർത്തവം ഉണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു വിധയമാകുന്നതിന് മുമ്പു തന്നെ യുവതിയുടെ അണ്ഡങ്ങൾ ശീതികരിച്ച് സൂക്ഷിച്ചിരുന്നു. തുടർന്ന് ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തിൽ തന്നെ ഇവർ ഗർഭിണിയായി. ഗർഭത്തിന്റെ എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയൻ വഴി ഇവർ പൂർണ്ണആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് 17.7 ഇഞ്ച് നീളവും രണ്ടര കിലോ ഭാരവും ഉണ്ട്. ജീവിച്ചിരിക്കുന്ന ദാതാവിൽനിന്ന് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് വൈദ്യശാസ്ത്ത്രിലെ നാഴികക്കല്ലായിരുന്നു. 18 വർഷങ്ങൾക്കു മുമ്പ് സൗദി അറേബ്യയിലായിരുന്നു ആദ്യത്തെ ശസ്ത്രക്രിയ. എന്നാൽ 2012 വരെ ഇത്തരത്തിലുള്ള ശസ്ത്രക്രിയകളിൽ നിന്ന് കുഞ്ഞുങ്ങൾ ജനിച്ചിരുന്നില്ല. വന്ധ്യതമൂലം കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത അനേകം സ്ത്രീകൾക്ക് ഇത് വളരെയെറെ പ്രതീക്ഷ നൽകുന്ന വാർത്തയായിരുന്നു. എന്നാൽ ജീവിച്ചിരിക്കുന്ന ദാതാവിൽനിന്ന് ഗർഭപാത്രം മാറ്റിവയ്ക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗർഭപാത്രം നൽകാൻ തയ്യാറായി എത്തുന്നവർ കുറവാണെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയിൽ ഒരു സ്ത്രീ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലുടെ ഗർഭം ധരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജീവിച്ചിരിക്കുന്ന ആളിൽനിന്നുള്ള ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ലോകത്താകെ 39 എണ്ണം നടന്നിട്ടുണ്ട്. മരണശേഷം ദാതാവിൽനിന്ന് ഗർഭപാത്രം സ്വീകരിച്ചുകൊണ്ടുള്ള 11 ശസ്ത്രക്രിയകൾ നടന്നിരുന്നു എങ്കിലും ഇതിൽ വിജയകരമായി കുഞ്ഞു ജനിച്ച ആദ്യത്തെ സംഭവമാണ് ബ്രസിലിൽ റിപ്പോർട്ട് ചെയ്തത്. 2011-ൽ തുർക്കിയിൽ ഒരു സ്ത്രീ ഗർഭം ധരിച്ചിരുന്നെങ്കിലുംഅലസുകയായിരുന്നു. മറ്റ് അവയവങ്ങളെ പോലെ തന്നെ മരണശേഷം ഗർഭപാത്രവും ദാനം ചെയ്യാമെന്ന അവസ്ഥ അനേകം പേർക്ക് ആശ്വാസവും പ്രതീക്ഷയുമാകുന്നുണ്ട്. content highlights: Mother, 32, who was given dead strangers uterus gives birth to healthy daughter in world-first


from mathrubhumi.latestnews.rssfeed https://ift.tt/2RAw8tL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages