ആലപ്പുഴ ടീമിന്റെ പരിശീലകൻ വിധികർത്താവായി എത്തിയതിനെ തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കൂടിയാട്ടവേദിയിൽ സംഘർഷം. വിധികർത്താവിനെ മാറ്റിയില്ലെങ്കിൽ തങ്ങൾ മത്സരം ബഹിഷ്കരിക്കുമെന്ന് പതിനഞ്ച് ടീമുകൾ ഭീഷണി മുഴക്കി. ആകെ പതിനേഴ് ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. വിധികർത്താവായി എത്തിയ കലാമണ്ഡലം കനകകുമാറിനെതിരേയാണ് മറ്റ് പതിനഞ്ച് ടീമുകളും പരാതി ഉന്നയിച്ചത്. പൈങ്കുളം നാരായണ ചാക്യാർ പരിശീലിപ്പിക്കുന്ന ടീമുകളാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങൾ രണ്ട് ദിവസം മുൻപ് തന്നെ കനകകുമാറിനെതിരേ പരാതി നൽകിയിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. എന്നാൽ, പരാതി ലഭിച്ചിട്ടും കനകകുമാർ വിധികർത്താവായി എത്തിയതോടെയാണ് മത്സരവേദിയായ ടി.ഡി.എച്ച്.എസ്.എസിൽ വിദ്യാർഥികൾ മേക്കപ്പോടെ തന്നെപ്രതിഷേധവുമായി രംഗത്തുവന്നത്. എന്നാൽ, മത്സരം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇടപെടാമെന്നുമായിരുന്നു ഡി.ഡി.യുടെ വിശദീകരണം. എന്നാൽ, ഇതിൽ തൃപ്തരാവാത്ത വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. കനകകുമാർ വിധികർത്താക്കളുടെ സീവിൽ നിന്ന് മാറാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് വിദ്യാർഥികൾ മുദ്രാവാക്യം വിളിയുമായി സ്റ്റേജിന് മുന്നിൽ നിലയുറപ്പിച്ചു. ഒടുവിൽ അധികൃതവർ ഒടുവിൽ കനകകുമാറിനെ ഒരു മുറിയിലേയ്ക്ക് മാറ്റുകയായിരുന്നു. എങ്കിലും വൈകീട്ട് അഞ്ച് മണി കഴിഞ്ഞിട്ടും മത്സരങ്ങൾ തുടങ്ങാൻ കഴിഞ്ഞരുന്നില്ല. നേരത്തെ കനകകുമാറിന്റെ കീഴിൽ അഭ്യസിക്കുകയും പിന്നീട് പൈങ്കുളത്തിന്റെ അടുത്തേയ്ക്ക് മാറുകയും ചെയ്ത വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. കനകകുമാർ തങ്ങളെ പലതരത്തിലും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഇക്കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ നങ്ങ്യാർക്കൂത്തിന്റെ വിധികർത്താവായിരുന്നു കനകകുമാർ തങ്ങൾക്ക് ബി ഗ്രേഡ് മാത്രമാണ് നൽകിയതെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. സംസ്ഥാന കലോത്സവത്തിൽ എത്തിയാലും ബി ഗ്രേഡ് മാത്രമേ നൽകുകയുള്ളൂവെന്ന് ഭീഷണി മുഴക്കിയതായും വിദ്യാർഥികൾ പറഞ്ഞു. Content Highlights:State School Kalolsavam Youth Festival
from mathrubhumi.latestnews.rssfeed https://ift.tt/2RKu4iI
via
IFTTT
No comments:
Post a Comment