ആലപ്പുഴ: എസ്. കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ വിവാദത്തിലായ അധ്യാപിക ദീപ നിശാന്തിനെതിരെ കലോല്‍സവ നഗറിലും പ്രതിഷേധം. ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ കലോല്‍സവത്തിന് എത്തിയത്. ഇവര്‍ക്കെതിരെ കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ ദീപ നിശാന്ത് പോലീസ് സംരക്ഷണയില്‍ മടങ്ങി.
അതേസമയം ദീപ നിശാന്ത് വിധികര്‍ത്താവായിരുന്ന ഉപന്യാസ മത്സരത്തിന് വീണ്ടും മൂല്യനിര്‍ണ്ണയം നടത്തുമെന്ന് ഡി.പി.ഐ അറിയിച്ചു. കെ.എസ്.യുവിന്റെ പരാതിയെ യുടര്‍ന്നാണ് നടപടി. ദീപ വിധികര്‍ത്താവ് ആയതിനെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നത് ആലോചിക്കുമെന്ന് ഡി.പി.ഐ വ്യക്തമാക്കിയിരുന്നു. 13 അംഗ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദീപ നിശാന്തിനെതിരെ പ്രകടനം നടത്തി. ദീപ നിശാന്തിനെ വിധി കര്‍ത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഡി.പി.ഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
from mangalam.com https://ift.tt/2G7fLDM
via IFTTT
No comments:
Post a Comment