ബുലന്ദ്ഷഹര്‍ കലാപം; പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സൈനികന്റെ അറസ്റ്റ് രേഖപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ബുലന്ദ്ഷഹര്‍ കലാപം; പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സൈനികന്റെ അറസ്റ്റ് രേഖപ്പെടുത്തി

ബുലന്ദ്ഷഹര്‍: പശുവിന്റെ പേരില്‍ നടന്ന കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയായ സൈനികന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതേന്ദ്ര മാലിക് എന്ന സൈനികനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. അതിനിടെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബുലന്ദ്ഷ്ഹര്‍ എസ്.എസ്.പി ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ശ്രീനഗറില്‍ ഇയാള്‍ ജോലി ചെയ്യുന്ന സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടി യു.പി പൊലീസിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസിന് എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ബുലന്ദ്ഷഹറിലെ കലാപത്തിനും ഇന്‍സ്‌പെക്ടര്‍ സുബോധിന്റെ മരണത്തിനും ശേഷം അവിടെ നിന്നും കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് കാശ്മീരിലെ സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്.

ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ വധിച്ചത് തന്റെ മകനാണ് എന്ന് തെളിഞ്ഞാല്‍ താന്‍ തന്നെ അവനെ കൊല്ലുമെന്ന് നേരത്തെ ജിതേന്ദ്രയുടെ മാതാവ് രത്തന്‍ കൗര്‍ ഒരു ചാനലിനോട് പ്രതികരിച്ചിരുന്നു. ജീത്തുവാണ് പൊലീസുകാരനെ കൊന്നത് എന്ന് ചിത്രമോ വീഡിയോയോ തെളിയിച്ചാല്‍ ഞാന്‍ തന്നെ അവനെ കൊല്ലും. പൊലീസുകാരന്റെയും യുവാവിന്റേയും കൊലപാതകങ്ങളില്‍ എനിക്ക് വിഷമമുണ്ട് ജീത്തു ഫൗജിയുടെ അമ്മ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2E8MXbc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages