അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ലോകത്ത് ഏറ്റവും അധികം വളർന്നുകൊണ്ടിരിക്കുന്ന 20 നഗരങ്ങളിൽ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോർട്ട്. 2019നും 2035നുമിടയിൽ വലിയ വളർച്ച കൈവരിക്കുന്ന നഗരങ്ങളുടെ പട്ടിക ഓക്സ്ഫോർഡ് എക്കണോമിക്സാണ് പുറത്തുവിട്ടിരിക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്,ചെന്നൈ എന്നീ നഗരങ്ങൾ വളർച്ചയുടെ കാര്യത്തിൽ ഇപ്പോൾ മുൻപന്തിയിലാണെന്ന് ഗ്ലോബൽ എക്കണോമിക് റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. സൂററ്റാണ് 2019നും 2035നുമിടയിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാം സ്ഥാനത്തുള്ളത്. ആഗ്ര, ബംഗളൂരു, ഹൈദരാബാദ് എന്നിവ സൂററ്റിനു പിന്നാലെയുണ്ടാവും. നാഗ്പുർ, തിരുപ്പുർ,രാജ്കോട്ട്, തിരുച്ചിറപ്പള്ളി, ചെന്നൈ, വിജയവാഡ എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. രത്നവ്യാപാരമേഖലയും ഐടി രംഗവുമാണ് സൂററ്റിന്റെ വളർച്ചയ്ക്ക് കാരണമാകുക. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവയും വിവരസാങ്കേതികവിദ്യയുടെ മേഖലയിലൂടെയാണ് മുന്നിലെത്തുക. ജനസംഖ്യയുടെ കാര്യത്തിലാവട്ടെ ആദ്യ പത്ത് സ്ഥാനങ്ങളിൽ മുംബൈ ഉൾപ്പെടുന്നു. നിലവിൽ ലോക സാമ്പത്തികരംഗത്ത് ഒന്നാം സ്ഥാനത്തുള്ള നഗരം ന്യൂയോർക്കാണ്. ടോക്യോ, ലോസ് ആഞ്ചലീസ്, ഷാങ്ഹായി എന്നിവയാണ് പിന്നാലെയുള്ളത്. content highlights:17 of 20 fastest-growing cities in the world will be from India,


from mathrubhumi.latestnews.rssfeed https://ift.tt/2Qm6BaU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages