തൊടുപുഴ: ഇടുക്കി ചേറ്റുകുഴി പള്ളി വികാരിയെ മാറ്റിയതിനെത്തുടര്‍ന്ന് വിശ്വാസികള്‍ പ്രതിഷേധം. വികാരിയായിരുന്ന ഫാദര്‍ കുര്യാക്കോസ് വലേലിനെ തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടാണ് വിശ്വാസികളുടെ സമരം.
ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തീക ക്രമക്കേട് ആരോപിച്ച ഫാദര്‍ കുര്യാക്കോസ് വലേലിനെ മാറ്റിയത്. പുതിയ വികാരിയായ എന്‍ പി ഏലിയാസ് ഇന്നാണ് ചാര്‍ജ്ജ് എടുത്തത്. പള്ളി അകത്തുനിന്നും പൂട്ടിയ ശേഷം പുതിയ വികാരി കുര്‍ബാന നടത്തുകയാണ്.
ഭൂരിഭാഗം വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്്. 10 മണിക്ക് അരമനയിലേക്കും മാര്‍ച്ച് നടത്തും.
നേരത്തെ ഇടവക വികാരിയെ മാറ്റിയതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പള്ളി പൂട്ടി പ്രതിഷേധിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്.
from mangalam.com https://ift.tt/2SU1Su9
via IFTTT
No comments:
Post a Comment