ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഡല്‍ഹിയിലെ രോഹിണിയിലുള്ള സമയപൂര്‍ ബദില്‍ലാണ് ബലാത്സംഗത്തിനിരയായത്. ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ സമീപവാസി തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. വിവരം അറിഞ്ഞ് 12 മണിക്ക് പോലീസ് സ്ഥലത്തെത്തി.
ശനിയാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതിയെത്തി സ്വന്തം കുടിലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും കരഞ്ഞ് ഇറങ്ങി വന്ന പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷം തന്റെ ആന്റിയോട് കാര്യം വിവരിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മാവനാണ് സംഭവം പോലീസിനെ അറിയിക്കുന്നത്. കുട്ടിയിടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്ത് പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ബലാത്സംഗത്തിന് ശേഷം പ്രതിയായ 28കാരന്‍ ഓടി രക്ഷപ്പെട്ടുവെന്നും അയാള്‍ ഒളിവാലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2CeRese
via IFTTT
No comments:
Post a Comment