‘ശബരിമല കയറ്റില്ലെന്ന് വാശി ഇപ്പോള്‍ സംഘപരിവാറിനില്ല, പോലീസിന്’; തന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നെന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

‘ശബരിമല കയറ്റില്ലെന്ന് വാശി ഇപ്പോള്‍ സംഘപരിവാറിനില്ല, പോലീസിന്’; തന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നെന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ്

കോട്ടയം: ശബരിമല ദര്‍ശനത്തിന് എത്തിയ തങ്ങളെ കയറ്റിവിടില്ലെന്ന് വാശി പോലീസിനാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍. തന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പറ്റില്ലെന്ന് വ്യക്തമാക്കിയാല്‍ മാത്രമെ തിരികെ എറണാകുളത്തേക്ക് തിരിച്ചുപോകുകയൊള്ളുവെന്നും അവര്‍ വ്യക്തമാക്കി. അത്തരത്തില്‍ പറഞ്ഞാല്‍ എന്തുകൊണ്ട് കയറാന്‍ പാടില്ലെന്നുള്ള കാര്യം വ്യക്തമാക്കണമെന്നും അവര്‍ മംഗളത്തോട് പറയുന്നു.

എറണാകുളത്തുനിന്നും രാത്രി 12.30ന് കെട്ടി നിറച്ച് പുറപ്പെടുമ്പോള്‍ മുതല്‍ തങ്ങളെ പോലീസ് വിളിച്ചുകൊണ്ടാണിരുന്നത്. എരുമേലിയില്‍ എത്തിയതിന് ശേഷം സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സ്ത്രീവേഷത്തില്‍ പോയാല്‍ പ്രതിഷേധമുണ്ടാകുമെന്നും വേഷം മാറിവേണം പോകാന്‍ എന്നും പോലീസ് പറഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബഹുമാനവും പോലീസ് തന്നില്ലെന്നും വനിതാ പോലീസ് അടക്കം തങ്ങളോട് മോശമായാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിക്കുന്നു.

താന്‍ ആദ്യമായല്ല ശബരിമലയില്‍ എത്തുന്നതെന്നും. ആര്‍ത്തവം അടക്കമുള്ള ഇല്ലാത്തതിനാല്‍ പൂര്‍ണശുദ്ധിയില്‍ തന്നെയാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ഇവിടെ എതിര്‍പ്പ് സംഘപരിവാറിനല്ല പോലീസിന് മാത്രമാണെന്നും അവര്‍ മംഗളത്തോട് പറഞ്ഞു. തങ്ങളുടെ വാഹനം തിരികെ പോയെന്നും സര്‍ക്കാര്‍ തന്നെ ഞങ്ങള്‍ക്ക് വാഹനമടക്കമുള്ള സൗകര്യങ്ങള്‍ നല്‍കി ശബരിമലയില്‍ എത്തിക്കണമെന്നും തൃപ്തി ഷെട്ടി പറഞ്ഞു. നിലവില്‍ അവര്‍ കോട്ടയത്ത് ഡിവൈഎസ്പി ഓഫീസിലാണുള്ളത്.

പുലര്‍ച്ചെ നാല് മണിയോടെയാണ് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നീ ട്രാന്‍സ്ജെന്‍ഡറുകള്‍ അടങ്ങുന്ന സംഘമാണ് ശബരിമലയിലെത്തിയത്. കഴിഞ്ഞ ദിവസം ഏവ് പേരടങ്ങുന്ന സംഘമാണ് സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് കത്ത് നല്‍കുകയും ചെയ്തു.



from mangalam.com https://ift.tt/2CeMpiz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages