നടി ലീന മരിയയുടെ ബ്യൂട്ടി പാര്‍ലറിലെ വെടിവെയ്പില്‍ ഉയരുന്ന പേര് രവി പൂജാരി! സിനിമയെ വെല്ലും രവി എന്ന കൊടും കുറ്റവാളിയുടെ ജീവിതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

നടി ലീന മരിയയുടെ ബ്യൂട്ടി പാര്‍ലറിലെ വെടിവെയ്പില്‍ ഉയരുന്ന പേര് രവി പൂജാരി! സിനിമയെ വെല്ലും രവി എന്ന കൊടും കുറ്റവാളിയുടെ ജീവിതം

കൊച്ചി: കൊച്ചിയില്‍ സിനിമ നടി ലീന മരിയയുടെ ബ്യൂട്ടി പാര്‍ലറില്‍ ഇന്നലെയുണ്ടായ വെടിവെയ്പ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തോട് ബന്ധപ്പെട്ട് കേള്‍ക്കുന്ന പേര് രവി പൂജാരിയുടേതാണ്. വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന രവി പൂജാരി ആരെന്നുള്ള ചര്‍ച്ചകളാണ്. കര്‍ണാടകയില്‍ ജനിച്ച രവി അധോലോക നേതാവ് ഛോട്ടാ രാജന്റെ സന്തതസഹചാരിയായിരുന്നു.

ലീനയെ രവി പൂജാരി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. കര്‍ണാടകയിലെ ഉടുപ്പിയിലാണ് രവി പൂജാരിയുടെ ജനനം. ചെറുപ്പത്തിലെ പഠനം ഉപേക്ഷിച്ചു. പിന്നീട് ജോലി തേടി മുംബൈയില്‍ എത്തി. പിന്നീട് അന്ധേരിയിലെത്തിയതോടെ രാജ്യത്തെ വിറപ്പിക്കുന്ന കൊടുംകുറ്റവാളിയുടെ ജനനമായിരുന്നു ഉണ്ടായത്. ആദ്യം ഒന്നും രവി പൂജാരിയെ ലോകം അറിഞ്ഞിരുന്നില്ല. അന്ധേരിയിലെ നിരവധി കുറ്റവാളികളില്‍ ഒരാള്‍. എന്നാല്‍ തന്റെ ശത്രുവായിരുന്ന ബാല സാള്‍ത്തെയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെ രവി കുപ്രസിദ്ധിയാര്‍ജിച്ചു.

കൊലപാതകത്തോടെ നേതാവ് സ്ഥാനത്തേക്ക് രവി ഉയര്‍ന്നു. ഇതോടെ മുംബൈ അധോലോക നേതാവ് ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം. ഇതോടെയാണ് രവിയുടെ ജീവിതം മാറിമറിയുന്നത്. പിന്നീടങ്ങോട്ട് കൊടും ക്രിമിനലായി വന്‍ വളര്‍ച്ച. ഛോട്ടാ രാജന്റെ വലംകൈയ്യും. തൊണ്ണൂറുകളുടെ പകുപതിയോടെ ദുബായിലേക്ക് കടന്ന രവി പൂജാരി ആദ്യം തുടക്കമിട്ടത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. രാഷ്ട്രീയത്തിലും സിനിമ മേഖലയിലും രവി പൂജാരിയുടെ വേരോട്ടം ഉണ്ടായി. നിരവധി രാഷ്ട്രീയ നേതാക്കളെയും സിനിമ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയും രവിക്കെതിരെയുണ്ട്.

എന്നാല്‍ 2000ല്‍ ഛോട്ടാ രാജനെ ദാവൂദ് ഇബ്രഹിം വധിക്കാന്‍ ശ്രമിച്ചതോടെ രവി അധോലോകമായി അകലം പാലിക്കുകയായിരുന്നു. നിലവില്‍ ഓസ്‌ട്രേലിയയിലാണ് രവിയുടെ താമസം എന്നാണ് വിവരം. എന്നാല്‍ ഇപ്പോഴും പഴയ രീതിയിലുള്ള പണം തട്ടലും ഭീഷണിപ്പെടുത്തലും തുടരുന്നുണ്ടെന്നാണ് കൊച്ചിയിലെ സംഭവം വ്യക്തമാക്കുന്നത്.



from mangalam.com https://ift.tt/2SU1wnj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages