ചെന്നൈ: കേരള പോലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറായി എത്തുമെന്ന് മനിതി സംഘം നേതാവ് ശെല്‍വി. മധുരയില്‍ നിന്നും ശബരിമലയിലേക്ക് കേരള പോലീസ് സുരക്ഷയിലായിരുന്നു മനിതി സംഘം ആദ്യമായി യാത്ര നടത്തിയത്. തങ്ങളുടെ വാനില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെന്ന് ശെല്‍വി ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
കേരള പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തുകൊണ്ട് പോകുന്ന വിധത്തിലായിരുന്നു തങ്ങളെ ശബരിമലയിലേക്ക് കൊണ്ടുവന്നത്. പോലീസ് ഇടപെടലിലൂടെ തങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതില്‍ നിന്നും കാര്യങ്ങള്‍ മാറിമറിഞ്ഞു. പല സ്ഥലത്തുനിന്നും എത്തുന്ന മനിതി സംഘാംഗങ്ങള്‍ കോട്ടയത്ത് ഒത്തുകൂടി ഒറുമിച്ച് മലകയറാനായിരുന്നു പദ്ധതി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പോലീസ് തങ്ങളെ പമ്പയില്‍ എത്തിക്കുകയായിരുന്നെന്ന് ശെല്‍വി പറഞ്ഞു.
തങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം നീങ്ങിയിരുന്നത് പോലീസ് നിര്‍ദേശപ്രകാരമായിരുന്നു. കേരള പോലീസായിരുന്നു നിയന്ത്രിച്ചിരുന്നത്. സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് നല്‍കിയാല്‍ ഇനിയും ശബരിമല ദര്‍ശനത്തിന് എത്തുമെന്നും ശെല്‍വി പറഞ്ഞു.
കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ശബരിമല ദര്‍ശനത്തിന് അനുവദിച്ചിരുന്നില്ല. പല സംഘങ്ങളായി കോട്ടയത്തെത്തി ശബരിമലയിലേക്ക് ഒരുമിച്ച് പോകുമെന്നാണ് ഇവര്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പല സംഘങ്ങളായി ഇവര്‍ പിരിയുകയായിരുന്നു.
from mangalam.com http://bit.ly/2EKYX35
via IFTTT
No comments:
Post a Comment