ഭോപ്പാല്‍: സ്വന്തം മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിതാവിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഭാര്യയോടുള്ള സംശയം മൂലമായിരുന്നു മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പ്രതി കൊലപ്പെടുത്തിയത്. മകള്‍ തന്റേതല്ലെന്നാണ് പ്രതി കരുതിയിരുന്നത്. ഇതാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പ്രതി കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. 2017 മാര്‍ച്ച് 15നാണ് സംഭവം ഉണ്ടായത്. അപൂവ്വങ്ങളില്‍ അപൂര്‍വ്വം എന്ന് കേസ് നിരീക്ഷിച്ചാണ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രത്യേക പോക്‌സോ കോടതി ജഡ്ജജി കുമാദിനി പട്ടേലാണ് വിധി പ്രസ്താവിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും കുട്ടി ബലാത്സംഗത്തിനിരയായ വിവരം വ്യക്തമാണ്. കുട്ടിയുടെ ഡിഎന്‍എ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അത് പ്രതിയുമായി ചേരുന്നതാണെന്നും കണ്ടെത്തി.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റകാരനാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 302 പ്രകാരം വധശിക്ഷയും സെക്ഷന്‍ 376 പ്രകാരം ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.
from mangalam.com http://bit.ly/2EOKFiH
via IFTTT
No comments:
Post a Comment