കോട്ടയം: ശബരിമല യാത്ര മാറ്റിവയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും. ഇക്കാര്യം ഇരുവരും വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് മടങ്ങിപ്പോകാന്‍ സന്നദ്ധത അറിയിച്ചത് എന്നാണ് വിവരം.
കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ ഇരുവരുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തി. തിരക്ക് പരിഗണിച്ച് ശബരിമലയിലേക്ക് തിരിച്ച് പോകുന്നതിന് സുരക്ഷ നല്‍കാനാകില്ലെന്ന് ഇരുവരേയും പൊലീസ് അറിയിച്ചു. ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മടക്കി അയക്കാന്‍ പൊലീസ് സുരക്ഷ ഒരുക്കും. വീട്ടിലേക്ക് മടങ്ങിപ്പോയാല്‍ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഇരുവരും പ്രകടിപ്പിച്ചു. വീട്ടുകാരുമായി ആലോചിച്ച ശേഷം എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ ഇരുവരും തീരുമാനമെടുക്കും.
അതേസമയം, ഇന്നലെ മെഡിക്കല്‍ കോളേജില്‍ വച്ച് കനകയേയും ബിന്ദുവിനേയും ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ച മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ആറ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെയാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും മല ചവിട്ടാനെത്തിയത്. ഇവര്‍ മലചവിട്ടാന്‍ ഒരുങ്ങിയപ്പോള്‍ യാതൊരു പ്രതിഷേധവുമില്ലായിരുന്നു. മരക്കൂട്ടത്ത് വെച്ചാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ നിന്നും പ്രതിഷേധകരെ വകഞ്ഞുമാറ്റി പോലീസ് യുവതികളെയുമായി മുന്നോട്ട് പോയി. തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡില്‍ വെച്ച് പ്രതിഷേധക്കാര്‍ കൂട്ടമായി എത്തിയതോടെ ബിന്ദുവിനെയും കനകഗുര്‍ഗ്ഗയെയും പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു. ഇരുവര്‍ക്കും പിന്നീട് ദേഹാസ്വാസ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
from mangalam.com http://bit.ly/2BIINUv
via IFTTT
No comments:
Post a Comment