ഹിന്ദുക്കളിലെ ജന്തുക്കളായി ഞങ്ങളെ കാണുന്നവരുണ്ട്- വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ഹിന്ദുക്കളിലെ ജന്തുക്കളായി ഞങ്ങളെ കാണുന്നവരുണ്ട്- വെള്ളാപ്പള്ളി

ആലപ്പുഴ: ഹിന്ദുക്കളിലെ ജന്തുക്കളായി ഞങ്ങളെ കാണുന്നവരുണ്ടെന്ന് എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പട്ടിക ജാതിക്കാരനും പിന്നാക്കകാരനും ഇപ്പോഴും അമ്പലങ്ങളിൽ കയറാൻ പറ്റാത്ത അവസ്ഥയുണ്ട്. പിന്നാക്ക വിഭാഗക്കാരുടെ ശാന്തി നിയമനം ഇപ്പോൾ നടന്നിട്ടും തൃശൂരിൽ അവരെ ശാന്തിയാക്കിയില്ല. അങ്ങനെ ഒരുപാട് ദുഃഖത്തിന്റെ കഥ ഞങ്ങൾക്ക് പറയാനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരുപാട് വിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിയ കേരളമാണിത്. ക്ഷേത്രങ്ങളിലായാലും സമൂഹത്തിലായാലും ഇനിയും ഒരുപാട് മാറ്റങ്ങൾ വരേണ്ടതുണ്ട്. അനാചാരങ്ങളും ആചാരങ്ങളുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ശബരിമലയിൽ യുവതികൾ കയറേണ്ടതില്ലാ എന്നാണ് അഭിപ്രായം. ആനപ്പിണ്ടം എടുക്കാൻ പോലും ഗുരുവായൂരിൽ ഒരുപട്ടിക ജാതിക്കാരനെ നിയമിച്ചിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുന്നൂറിലധികം ജീവനക്കാരുണ്ട്. ഒരാളെ പോലും പട്ടിക ജാതി-പിന്നാക്ക വിഭാഗക്കാരനെ ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്ക് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അയ്യപ്പ ജ്യോതിയിൽ പോകേണ്ടെന്നും പോകണമെന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. അത് ബിജെപിയുടെ പരിപാടിയല്ല. ഒരു സംഘടനയുടെ പരിപാടിയാണത്. നഗരങ്ങളിൽ അവർക്ക് ശക്തി തെളിയിക്കാൻ സാധിച്ചെങ്കിലും ചിലയിടങ്ങളിൽ അയ്യപ്പജ്യോതി മുറിഞ്ഞ് പോയിട്ടുണ്ട്. ബിജെഡിഎസ് എൻഡിഎയിൽ തുടരട്ടെയെന്നാണ് അഭിപ്രായം. അത് അവർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിൽ ചരിത്രത്തിൽ ഒരു പുതിയ നാഴകക്കല്ലാകും. ഇത്രയധികം സ്ത്രീകളെ നവോത്ഥാനത്തിന് വേണ്ടി അണിനിരത്താൻ സാധിച്ചാൽ തന്നെ അത് വലിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:vellappally natesan-women wall-sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2CBrBlB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages