തിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ എളുപ്പമല്ലെന്ന് സി.പി.എമ്മിന് ബോധ്യപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. മതിൽ തട്ടികൂട്ടാൻ ശ്രമിച്ചവർക്ക് അത് എളുപ്പമല്ലെന്ന് മനസിലായി. വനിതാ മതിൽ നെഗറ്റീവാണ്. അല്ലെങ്കിൽ പിന്നെ എന്തിനാണ് അവർ മലക്കംമറിയുന്നത്. ആദ്യം ഹിന്ദു സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാമെന്ന് തീരുമാനിച്ചവർ ഇപ്പോൾ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും പങ്കെടുപ്പിക്കുന്നു. ഇതുതന്നെ വനിതാ മതിൽ പരാജയമാണെന്നതിന്റെ തെളിവാണ്- ശ്രീധരൻപിള്ള പറഞ്ഞു. കഴിഞ്ഞദിവസത്തെ അയ്യപ്പജ്യോതിയിൽ സി.പി.എമ്മുകാരുടെ ഭാര്യമാരടക്കം പങ്കെടുത്തെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭയന്ന് അവർ ഫോട്ടോയെടുക്കാൻ സമ്മതിച്ചില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം. ഇപ്പോൾ മുങ്ങുന്ന കപ്പലായി. കോൺഗ്രസ് എഴുതി തള്ളേണ്ട അവസ്ഥയിലുമായി. ഒട്ടേറെ കോൺഗ്രസ്, സി.പി.എം. നേതാക്കളടക്കം ബി.ജെ.പിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്- ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. ബി.ഡി.ജെ.എസ് നേതാക്കൾ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തത് സംബന്ധിച്ച് അവർ തന്നെയാണ് മറുപടി നൽകേണ്ടതെന്നും, ബി.ഡി.ജെ.എസ്. വിശ്വാസികളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല് പാർട്ടികളെ കൂടി ഇടതുമുന്നണിയിലെടുത്തത് വോട്ടുകിട്ടുമെങ്കിൽ സി.പി.എം എന്തും ചെയ്യുമെന്നതിന്റെ തെളിവാണ്. നായർ വോട്ടുകൾ ലക്ഷ്യംവെച്ചാണ് ബാലകൃഷ്ണ പിള്ളയെ മുന്നണിയിലെടുത്തിരിക്കുന്നത്. ബാലകൃഷ്ണപിള്ള യു.ഡി.എഫിലേക്ക് പോയപ്പോൾ ഏറെ ആക്ഷേപിച്ച പാർട്ടിയാണ് സി.പി.എമ്മെന്നും, അവർ ഇത്രയും ഗതികേടിയിലെത്തിയ കാലഘട്ടമുണ്ടായിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. നവോത്ഥാനമെന്ന വാക്കുമായി സിപിഎമ്മിന് ബന്ധമില്ല. ഏത് നവോത്ഥാനമാണ് സിപിഎം നടത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചശേഷം എന്ത് നവോത്ഥാനമാണുണ്ടാക്കിയത്- അദ്ദേഹം ചോദിച്ചു. Content Highlights:ps sreedharan pilla press meet about ayyappa jyothi and women wall
from mathrubhumi.latestnews.rssfeed http://bit.ly/2Tb1Luj
via
IFTTT
No comments:
Post a Comment