പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: അഞ്ചുപേര്‍ അറസ്റ്റില്‍, വലവിരിച്ചത് യുവതി, അച്ഛനും കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: അഞ്ചുപേര്‍ അറസ്റ്റില്‍, വലവിരിച്ചത് യുവതി, അച്ഛനും കസ്റ്റഡിയില്‍

കണ്ണൂർ: പറശ്ശിനിക്കടവിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ കെ.വി. സന്ദീപ്, ശംസുദ്ദീൻ, അയ്യൂബ്, ഷബീർ, പവിത്രൻ എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ പെൺകുട്ടിയുടെ അച്ഛനുൾപ്പെടെ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ലോഡ്ജ് ജീവനക്കാരന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. നവംബർ 13നാണ് പത്താംക്ലാസ് വിദ്യാർഥിനിയെ പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ പെൺകുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികൾക്ക് കാഴ്ചവെയ്ക്കുകയുമായിരുന്നു. പിന്നീട് ഈ ബലാത്സംഗദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെൺകുട്ടിയെ പീഡനത്തിനിരയാക്കി. കഴിഞ്ഞദിവസം പെൺകുട്ടിയും മാതാവും കണ്ണൂർ വനിതാ സെല്ലിലെത്തി പരാതി നൽകിയതോടെയാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഏകദേശം ഇരുപതിലേറെ പേർ തന്നെ വിവിധയിടങ്ങളിൽവച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിന് മൊഴിനൽകിയിരിക്കുന്നത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളിൽവച്ച് സ്വന്തം പിതാവുൾപ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ പെൺകുട്ടിയുമായി ഫെയ്സ്ബുക്ക് സൗഹൃദം സ്ഥാപിച്ച സ്ത്രീയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുൾപ്പെടെ പത്തോളംപേർ വിവിധകേസുകളിലായി ഉടൻ അറസ്റ്റിലായേക്കും. Content Highlights:parassinikadavu gang rape case; five arrested and investigation is still going on


from mathrubhumi.latestnews.rssfeed https://ift.tt/2RFZ7fT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages