അഫ്ഗാനിലെ 'കുഞ്ഞുമെസ്സി' യും കുടുംബവും ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്തു ; താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് രായ്ക്കു രാമാനം വീടുവിട്ടോടി; രക്ഷപ്പെട്ടത് മെസ്സി സമ്മാനിച്ച ജഴ്‌സിപോലും എടുക്കാതെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

അഫ്ഗാനിലെ 'കുഞ്ഞുമെസ്സി' യും കുടുംബവും ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്തു ; താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് രായ്ക്കു രാമാനം വീടുവിട്ടോടി; രക്ഷപ്പെട്ടത് മെസ്സി സമ്മാനിച്ച ജഴ്‌സിപോലും എടുക്കാതെ

കാബൂള്‍ : മെസ്സിയുടെ ജഴ്‌സിയിട്ട് അഫ്ഗാനിലൂടെ ഫുട്‌ബോള്‍ തട്ടി ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ പയ്യന്‍ മുര്‍ത്താസ അഹ്മാദിയെ ഓര്‍ക്കുന്നുണ്ടോ? രണ്ടു വര്‍ഷം മുമ്പ് മെസ്സിയില്‍ നിന്നും സമ്മാനം കിട്ടിയ പയ്യനും കുടുംബവും തീവ്രവാദ ഭീഷണി മൂലം ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്തു. താലിബാനില്‍ നിന്നും തുടര്‍ച്ചയായി ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വീടു തന്നെ വിട്ടോടിയിരിക്കുന്ന കുടുംബം കാബൂളിലേക്കാണ് രക്ഷപ്പെട്ടത്.

അഫ്ഗാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഗാന്‍സിയിലായിരുന്നു അഹ്മാദിയും കുടുംബവും താമസിച്ചിരുന്നത്. മെസ്സിയുടെ സമ്മാനവും പുറമേ നേരില്‍ കാണാനുള്ള ക്ഷണവും കിട്ടി പ്രശസ്തനായതിന് പിന്നാലെയാണ് അഹ്മാദിയെ താലിബാന്‍ ലക്ഷ്യമിടാന്‍ തുടങ്ങിയത്. ഇപ്പോള്‍ നിങ്ങള്‍ പണക്കാരായെന്നും മെസ്സിയില്‍ നിന്നും കിട്ടിയ പണം തങ്ങള്‍ക്കു നല്‍കണമെന്നും അല്ലെങ്കില്‍ മകനെ കൊണ്ടുപോകുമെന്ന് പ്രദേശത്തെ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയെന്ന് അഹ്മാദിയുടെ അമ്മ പറഞ്ഞു.

ഭീഷണി ഉയര്‍ന്നതിന് തൊട്ടു പിന്നാലെ അര്‍ദ്ധരാത്രിയില്‍ വെടിശബ്ദം കേട്ടതോടെ ഇവര്‍ എല്ലാം ഉപേക്ഷിച്ച് രായ്ക്കു രാമാനം വീടു വിട്ടോടുകയായിരുന്നു. ഊരു പേടിയില്‍ മെസ്സി നല്‍കിയ അമൂല്യമായ ജഴ്‌സിപോലും എടുക്കാതെയായിരുന്നു ഓട്ടം. ഷിയ മുസ്‌ളീമായ മുര്‍ത്താസയുടെ കുടുംബം സുന്നി താലിബാനികളുടെ എതിരാളികളാണ്. ഇവരുടെ നാടായ ഗസ്‌നി അഫ്ഗാന്‍സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ആണെങ്കിലും സൈന്യത്തിന് ഇവിടെ താലിബാന്‍ സേനയുമായി എപ്പോഴും പോരാട്ടം നടത്തേണ്ട സ്ഥിതിയുണ്ട്.

കഴിഞ്ഞ ആഗസ്റ്റിലും നവംബറിലും സൈന്യവും താലിബാനും തമ്മിലുള്ള യുദ്ധം കനത്തതോടെ ആയിരങ്ങള്‍ക്കാണ് ഇവിടം വിടേണ്ടി വന്നത്. അക്രമത്തില്‍ നാട്ടുകാരും സൈനികരുമായി നൂറുകണക്കിന് പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷം മൊര്‍ത്താസയെ സ്‌കൂളില്‍ വിടാന്‍ കഴിഞ്ഞിട്ടില്ലെന്നും പുറത്തു പോലും വിടാറില്ലെന്നും സഹോദരന്‍ പറഞ്ഞു.

2016 ലായിരുന്നു അഹമാദി ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. നീലയും വെള്ളയും വരകളുള്ള പ്‌ളാസ്റ്റിക് കൂടില്‍ മെസ്സിയുടെ നമ്പര്‍ എഴുതി അര്‍ജന്റീന ജഴ്‌സിപോലെ ധരിച്ച പന്തു തട്ടുന്ന ഏഴു വയസ്സുകാരന്‍ അഹ്മാദിയുടെ ചിത്രം ലോകമാധ്യമങ്ങളിലുടെ വന്‍ ചര്‍ച്ചയാകുകയും മെസ്സി തന്നെ യൂണിസെഫ് വഴി പയ്യന് കിറ്റ് അയച്ചു കൊടുക്കുകയും പിന്നീട് ഖത്തറില്‍ സൗഹൃദ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ നേരില്‍ കാണുകയും ചെയ്തിരുന്നു. പാകിസ്താനില്‍ അഭയാര്‍ത്ഥി ആയിരുന്ന അഹ്മാദിയുടെ കുടുംബം 2016 ലാണ് നാട്ടിലെത്തിയത്.



from mangalam.com https://ift.tt/2Ef6zLC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages