സ്ത്രീകള്‍ സംഘടിച്ചു തുടങ്ങിയെന്ന് തമിഴ്‌നാട് പോലീസ്; ശബരിമലയില്‍ അതീവ ജാഗ്രത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

സ്ത്രീകള്‍ സംഘടിച്ചു തുടങ്ങിയെന്ന് തമിഴ്‌നാട് പോലീസ്; ശബരിമലയില്‍ അതീവ ജാഗ്രത

നിലയ്ക്കല്‍ : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡലകാലത്ത് ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കാനുള്ള യുവതികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംഘടിപ്പിച്ചു തുടങ്ങിയെന്ന് സ്ഥിരീകരിച്ച് തമിഴ്‌നാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. 'ഹിന്ദു മക്കള്‍കക്ഷി' എന്ന സംഘടനയാണ് ഇതിനു പിന്നിലെന്നാണ് വിവരം.

തമിഴ്‌നാട്ടില്‍ നിന്ന് 40 യുവതികളെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേരളാ പോലീസിലെ ദക്ഷിണ മേഖലാ എഡിജിപിയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍, ഇവര്‍ ഏതു ദിവസം പുറപ്പെടണമെന്ന് തീരുമാനിച്ചിട്ടില്ല. യുവതികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുള്ള വിവരം.

ഹിന്ദുമക്കള്‍ കക്ഷി കോയമ്പത്തൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. സേലം, മധുര, വിഴുപുരം ഭാഗങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം നേതാക്കളെ കൊലപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ പല കേസുകളുമുണ്ട്. ശബരിമലയില്‍ പ്രായപരിഗണനയില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധിയുടെ പശ്ചാത്തലത്തിലാണ് ഹിന്ദു മക്കള്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.



from mangalam.com https://ift.tt/2UhPPrU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages