രണ്ട് മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു; യുവതി 17കാരനെ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

രണ്ട് മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു; യുവതി 17കാരനെ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു

ചെന്നൈ: 17കാരനെ ലൈംഗികമായി പീഡിപ്പിച്ച 28കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ അയനാവരത്താണ് സംഭവം ഉണ്ടായത്. പോക്‌സോ നിയമം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്വേത ഏലിയാസ് വസന്തി എന്ന യുവതിയാണ് പോലീസ് പിടിയിലായത്.

സഹോദരനെ കാണാനില്ലെന്ന് 17കാരന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. നവംബര്‍ 27 മുതല്‍ സഹോദരനെ കാണാനില്ലെന്നായിരുന്നു പരാതി. ഇതേ ദിവസം തന്നെ സമീപവാസിയായ ശ്വേതയേയും കാണാനില്ലെന്ന കാര്യം ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ആണ്‍കുട്ടിയും ശ്വേതയും സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. അതേസമയം ഇരുവരും ബുധനാഴ്ച അയനാവരത്തെ പോലീസ് സ്റ്റേഷനിലെത്തി. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ തെയ്‌നാപെട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെ തങ്ങള്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.

എന്നാല്‍ 17കാരന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പോലീസ് പോസ്‌കോ കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യുകയും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

യുവതി നേരത്തെ രണ്ട് പ്രാവശ്യം വിവാഹം ചെയ്തിരുന്നു. 2008ല്‍ പോള്‍ വന്നന്‍ എന്നയാളുമായി വിവാഹിതയായെങ്കിലും പിന്നീട് വിവാഹ മോചനം നേടി. ശേഷം 2015ല്‍ രണ്ട് മക്കളുള്ള വിവാഹബന്ധം വേര്‍പെടുത്തിയ മുരുകന്‍ എന്നയാളെ വിവാഹം ചെയ്തു.

ബംഗളൂരുവില്‍ ജോലി ചെയ്ത് വരികയായിരുന്നു മുരുഗന്‍. അയനാവരത്താണ് കുട്ടികള്‍ക്കൊപ്പം ശ്വേത ജീവിച്ചിരുന്നത്. ബംഗളൂരുവില്‍ എത്തി മക്കളെ ഭര്‍ത്താവിനൊപ്പം നിര്‍ത്തിയിട്ടാണ് യുവതി 17 കാരനെയും കൂട്ടി നാടുവിട്ടത്.



from mangalam.com https://ift.tt/2SxiXtK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages