ലോകത്തെ ഏറ്റവും പ്രായം കൂടിയ ബാര്‍ബര്‍ ; വയസ്സ് 107 ആയിട്ടും മാന്‍സിനെല്ലിക്ക് ജോലി മടുപ്പില്ല ; 96 വര്‍ഷമായി ദിവസം എട്ടുമണിക്കൂര്‍ മുടിവെട്ടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബാര്‍ബര്‍ ; വയസ്സ് 107 ആയിട്ടും മാന്‍സിനെല്ലിക്ക് ജോലി മടുപ്പില്ല ; 96 വര്‍ഷമായി ദിവസം എട്ടുമണിക്കൂര്‍ മുടിവെട്ടുന്നു

ന്യൂയോര്‍ക്ക്: ഇപ്പോഴും ആന്റണി മാന്‍സിനെല്ലി തന്റെ സലൂണില്‍ മുടിവെട്ടാനായി എത്തുന്ന അടുത്തയാളെ കാത്തിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ന്യൂ വിന്‍ഡ്‌സറില്‍ തന്റെ കടയും തുറന്ന് ആന്റണി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 96 വര്‍ഷമായി. 107 വയസ്സ് പിന്നിട്ടിട്ടും ആള്‍ക്കാരുടെ മുടിവെട്ടി സുന്ദരനാക്കുന്ന ജോലി ആന്റണിയെ ഇപ്പോഴും ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

നൂറു വര്‍ഷത്തോട് അടുക്കുന്ന ബാര്‍ബര്‍ ജോലിയില്‍ ആന്റണിക്ക് പതിവ് കസ്റ്റമേഴ്‌സ് അനേകരുണ്ട്. നാലു വര്‍ഷത്തിലേറെയായി ആന്റണി തന്നെ മുടിവെട്ടുന്ന ക്രിസ് ഡൂണി ഇതിനുദാഹരണമാണ്. പ്രായമൊന്നും മാന്‍സിനെല്ലിയെ ഇപ്പോഴും തൊഴിലില്‍ നിന്നും അകറ്റുന്നില്ല. 'ലോകത്തെ ഏറ്റവും പ്രായമേറിയ ബാര്‍ബര്‍' എന്ന് വിശേഷണമുള്ള മാന്‍സിനെല്ലി ഇപ്പോഴും ആഴ്ചയില്‍ അഞ്ചുദിവസം എട്ടു മണിക്കൂര്‍ വീതം ജോലി ചെയ്യുന്നുണ്ട്.

1911 മാര്‍ച്ച് 2 ന് ഇറ്റലിയിലെ ബസിലിക്കാറ്റയിലെ മോന്റിമിലോണില്‍ ജനിച്ച മാന്‍സിനെല്ലി ഇറ്റലിയില്‍ നിന്നും കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലേക്ക് കുടിയേറുകയായിരുന്നു. 11 ാം വയസ്സില്‍ 1919 ല്‍ മുടിവെട്ടാന്‍ തുടങ്ങിയ മാന്‍സിനെല്ലി 19 ാം വയസ്സിലാണ് സ്വന്തമായി കടയിട്ടത്. ഭാര്യകാര്‍മെല്ല 14 വര്‍ഷം മുമ്പാണ് മരിച്ചത്. ഒരു മകനുണ്ട്. 11 വര്‍ഷം മുമ്പ് ഏറ്റവും പ്രായം കൂടിയ ബാര്‍ബറായി ഗിന്നസ് റെക്കോഡില്‍ പേരു ചേര്‍ത്തിരുന്നു.



from mangalam.com https://ift.tt/2rq0KTq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages