അന്യസംസ്ഥാനങ്ങളില്‍ കയറ്റിക്കൊണ്ടു വരുന്ന അറവുമാടുകളോട് കാണിക്കുന്നത് കൊടുംക്രൂരത. എന്നാല്‍ ഈ ക്രൂരതയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്തുവാനോ പ്രതികരിക്കാനോ ജനങ്ങളും സംഘടനകളും തയ്യാറല്ല. സര്‍ക്കാര്‍ സംവിധാനം ഇതിന് നേരെ കണ്ണടയ്ക്കുന്നു.
പശുക്കളെയും മറ്റു ആട് മാടുകളെയും ഭക്ഷണമായി വെട്ടിനുറുക്കും മുന്‍പ് ഈ മിണ്ടാപ്രാണികള്‍ അനുഭവിക്കുന്ന യാതനകള്‍ ഏതൊരാളെയും വിഷമിപ്പിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലോറി മാര്‍ഗം കേരളത്തിലും മറ്റിടങ്ങളിലുമെത്തിക്കുന്ന അറവുമാടുകള്‍ ദീര്‍ഘദൂരയാത്രകളില്‍ ഉറങ്ങാതിരിക്കാനും നിലത്ത് കിടക്കാതിരിക്കാനും അവയുടെ കണ്ണില്‍ പച്ചമുളക് തിരുകി കയറ്റുന്ന അതിക്രൂരവും പ്രാകൃതവുമായ രീതിയാണ് ഒട്ടുമിക്ക കച്ചവടക്കാരും ലോറിക്കാരും ഇന്നും പിന്തുടരുന്നത്.
ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതല്‍ മാടുകളെ ലോറിയില്‍ കയറ്റാനാകുമെന്നതാണ് കച്ചവടം മാത്രം ലക്ഷ്യം വച്ചുള്ള ഈ ക്രൂരതയ്ക്ക് പിന്നില്‍. അറവുമാടുകളുടെ കണ്ണില്‍ പച്ചമുളക് തിരുകിയ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നാണ് എന്ന രീതിയില്‍ ഉത്തരേന്ത്യയില്‍ വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്.
from mangalam.com https://ift.tt/2SEtK5p
via IFTTT
No comments:
Post a Comment