കണ്ണൂര്‍: ചരിത്രം കുറിച്ചുകൊണ്ട് ആദ്യ യാത്രാ വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കുതിച്ചുയര്‍ന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. അബുദാബിയിലേക്കാണ് അദ്യ സര്‍വീസ്. എയര്‍ഇന്ത്യയുടെയ ഐഎസ് 715 ബോയിംഗ് വിമാനമാണ് പറന്നുയര്‍ന്നത്.
വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. 9.55ന് ഫ്‌ലാഗ് ഓഫ് നിശ്ചയിച്ചിരുന്നെങ്കിലും അല്പം വൈകിയാണ് ഇത് നടന്നത്. ഗോ എയറിന്റെ വിമാനം ബാംഗളൂരുവില്‍ നിന്നും ആഭ്യന്തര സര്‍വീസിനായി എത്തും.
വിവേക് കുല്‍ക്കര്‍ണിയാണ് വിമാനത്തിന്റെ പൈലറ്റ്. രാത്രി ഏഴ് മണിയോടെ വിമാനം തിരികെ എത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.
from mangalam.com https://ift.tt/2QMFMMu
via IFTTT
No comments:
Post a Comment