സൂക്ഷിക്കുക, അന്യഗ്രഹ ജീവികള്‍ നമുക്കൊപ്പം ഉണ്ടായേക്കാമെന്ന് നാസ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

സൂക്ഷിക്കുക, അന്യഗ്രഹ ജീവികള്‍ നമുക്കൊപ്പം ഉണ്ടായേക്കാമെന്ന് നാസ

അന്യഗ്രഹ ജീവികളെ കുറിച്ച് വ്യക്തമാക്കി നാസാ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍. ''അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വന്നിട്ടുണ്ടാകാം. മനുഷ്യര്‍ സങ്കല്‍പിക്കുന്ന രൂപത്തിലല്ല, മറിച്ച് നാം തീരെ പ്രതീക്ഷിക്കാത്ത രൂപത്തില്‍'' സില്‍വാനോ പി. കോളമ്പാനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവയ്ക്ക് വലുപ്പം കുറവും ബുദ്ധി കൂടുതലുമാകാം, മനുഷ്യരുടെ മനസ്സിലുള്ള രൂപം ഇവര്‍ക്കില്ലാത്തതിനാല്‍ നമ്മള്‍ അവരെ തിരിച്ചറിഞ്ഞു കാണില്ലെന്നും അദ്ദേഹം പറയുന്നു.

സൗരയൂഥത്തിലെത്തിയ ഔമാമുവ എന്ന പാറക്കഷണം അന്യഗ്രഹജീവികളുടെ പേടകമാണെന്നു ഹാര്‍വഡ് സര്‍വകലാശാല ഗവേഷകന്‍ ഏബ്രഹാം ലീബ് കഴിഞ്ഞ വര്‍ഷം പറഞ്ഞതു വിവാദമായിരുന്നു. പ്രഫസര്‍ കൂടിയായ കോളമ്പാനോയുടെ പ്രബന്ധം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. പ്രപഞ്ചത്തിലെ പരകോടി നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ഇടയിലുള്ള സഞ്ചാരം മനുഷ്യന് ഇപ്പോഴും ചിന്തിക്കാന്‍ കഴിയാത്ത സമസ്യയാണ്. എന്നാല്‍, അതിനുള്ള ശേഷി നേടിയവരാകാം അന്യഗ്രഹ ജീവികള്‍. ഭൂമിയില്‍ ശാസ്ത്രീയമായ വന്‍ മുന്നേറ്റങ്ങള്‍ തുടങ്ങിയിട്ട് 500 വര്‍ഷമേയാകുന്നുള്ളൂ, അതിനും വളരെ മുന്‍പ് ശാസ്ത്ര പുരോഗതി നേടിയ സമൂഹമാകാം അന്യഗ്രഹ ജീവികളുടേത്. അവരെക്കുറിച്ചുള്ള കെട്ടുകഥകളും മനസ്സിലുറച്ച ധാരണകളും ഉപേക്ഷിച്ച് കൂടുതല്‍ പഠനം നടത്താന്‍ ശാസ്ത്ര ലോകം തയാറാകണമെന്നും കോളമ്പാനോ നിര്‍ദേശിച്ചു.

എന്നാല്‍, അന്യഗ്രഹ ജീവികള്‍ ഉണ്ടാകാനുള്ള സാധ്യത വിലയിരുത്തുക മാത്രമാണു താന്‍ ചെയ്തതെന്ന് കോളമ്പാനോ പിന്നീട് വിശദീകരിച്ചു. കോളമ്പാനോയുടെ ലേഖനത്തിന്റെ ലിങ്ക് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2QCYO8f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages