ശക്തികാന്ത ദാസ്-ആർ ബി ഐയുടെ പുതിയ ഗവർണറുടെ പേര് അത്ര പരിചിതമല്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും നല്ല ഓർമയുണ്ടാകാനാണ് സാധ്യത. അതിന് കാരണം നോട്ട് നിരോധനമാണ്. നോട്ട് നിരോധനത്തെ ന്യായീകരിച്ചു കൊണ്ട്, സർക്കാരിന്റെ മുഖമായി നിത്യേന വാർത്താസമ്മേളനങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത് അന്ന് സാമ്പത്തിക കാര്യ സെക്രട്ടറി പദവി വഹിച്ചിരുന്ന ശക്തികാന്തആയിരുന്നു. ആർ ബി ഐയുടെ ഇരുപത്തഞ്ചാം ഗവർണറായി നിയമിതനായതിനു പിന്നാലെ നോട്ട് നിരോധനത്തെ കുറിച്ചുള്ള ശക്തികാന്തയുടെവാർത്താസമ്മേളനങ്ങളും ട്വീറ്റുകളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി കുത്തിപ്പൊക്കലിനു വിധേയമായിരിക്കുകയാണ്. അവയിൽ പലതും അത്ര സുഖകരമല്ലെന്നുള്ളതാണ് വസ്തുത. ബാങ്കുകൾക്കും എ ടി എമ്മുകൾക്കും മുന്നിലെ നീണ്ട വരികൾക്കു കാരണം ഒരേ ആളുകൾ തന്നെ വ്യത്യസ്ത സ്ഥലങ്ങളിൽ വീണ്ടും വീണ്ടും വരുന്നതാണെന്ന ശക്തികാന്തയുടെഅന്നത്തെ പ്രസ്താവനയാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നത്. Ladies and Gentlemen - The new @RBI Governor - @DasShaktikanta https://t.co/byuQlkWvLT — Tinu Cherian Abraham (@tinucherian) December 12, 2018 Even my nightmares make more sense than the Shaktikanta Das appointment as RBI governor. So much to process. — Rupa Subramanya (@rupasubramanya) December 11, 2018 ശക്തികാന്തയുടെ വിദ്യാഭ്യാസ പശ്ചാത്തലവും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. രഘുറാം രാജൻ, ഊർജിത് പട്ടൽ തുടങ്ങി മുൻ ആർ ബി ഐ ഗവർണർമാരെപ്പോലെ ശക്തികാന്ത ദാസിന് ബിസിനസിലോ സാമ്പത്തികശാസ്ത്രത്തിലോ ബിരുദമില്ലെന്നതാണ് ഈ ചർച്ചകളുടെ കാരണം. ചരിത്രത്തിൽ ബിരുദാനന്തര ബിരുദമാണ് ശക്തികാന്ത ദാസിന്റെ യോഗ്യതെയെന്നും ട്വിറ്റർ ഉപയോക്താക്കൾ വ്യക്തമാക്കുന്നു. My College senior has become RBI Governor. He studied History in College. Many of us who studied history in the College are excited, that history students can also aspire for the post now. — Ashish Joshi (@acjoshi) December 11, 2018 Last few RBI governors: YV Reddy, PhD (Economics) D Subbarao, PhD (Economics) Raghuram Rajan, PhD (Economics) Urjit Patel, PhD (Economics) Shaktikanta Das, MA (History) — Anand Ranganathan (@ARanganathan72) December 11, 2018 Our new RBI Governor Shaktikanta Das is an MA (History). Surely the most qualified person to be RBI Governor. #Modinomics — Libertarian Desi (@libertariandesi) December 11, 2018 അതേസമയം ശക്തികാന്തയെ കുറിച്ചുള്ള വിക്കി പീഡിയ പേജിൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് പറയുന്നത് ഇങ്ങനെ; ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് ചരിത്രത്തിൽനിന്ന് ബിരുദാനന്തര ബിരുദം, ഐ ഐ എം ബെംഗളൂരുവിൽനിന്ന് അഡ്വാൻസ്ഡ് ഫിനാൻഷ്യൽ മാനേജമെന്റ് കോഴ്സ്, എൻ ഐ ബി എ(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ് പുണെ)മ്മിൽനിന്ന് ഡെവലപ്മെന്റ് ബാങ്കിങ് ആൻഡ് ഇൻസ്റ്റിറ്റിയൂഷനൽ ക്രെഡിറ്റ് പഠനം, ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക് എന്റർപ്രൈസസിൽനിന്ന് ഫിനാൻഷ്യൽ മാനേജ്മെന്റിൽ പരിശീലനം ഉൾപ്പെടെ നേടിയിട്ടുള്ളതായി പറയുന്നുണ്ട്. ശക്തികാന്ത ദാസിനെക്കാൾ ആർ ബി ഐ ഗവർണറാകാൻ യോഗ്യനായ മറ്റൊരാളില്ലെന്ന് മോഡിണോമിക്സ് എന്ന ഹാഷ്ടാഗോടെ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആർ ബി ഐയുടെ ഗവർണറാകാൻ സാമ്പത്തിക ശാസ്ത്രത്തിലോ ഫിനാൻസിലോ ബിരുദമുണ്ടാകണമെന്ന് നിബന്ധനയില്ല. content highlights: RBI governor Shaktikanta Das education qualification
from mathrubhumi.latestnews.rssfeed https://ift.tt/2RSakde
via
IFTTT
No comments:
Post a Comment