മുംബൈ: രാഹുൽ ഗാന്ധി ഇനി പപ്പുവല്ല പരമ പൂജ്യനനെന്ന്മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ്താക്കറെ. രാഹുൽ ഗാന്ധിയെ പ്രശംസിച്ച രാജ്താക്കറെ ബിജെപിയെ വിമർശിക്കാനും മറന്നില്ല. എല്ലാ മേഖലയിലും പരാജയപ്പെട്ടവർ ഒന്നും ഉയർത്തിക്കാട്ടാൻ ഇല്ലാത്തതിനാൽ രാമക്ഷേത്രം വെച്ച് കളിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിനെതിരേ ശക്തമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഗുജറാത്തിൽ രാഹുൽ ഗാന്ധി ഒറ്റയ്ക്കായിരുന്നു. കർണാടകയിലും അങ്ങനെതന്നെയായിരുന്നു. അപ്പോഴും ഒറ്റയ്ക്കാണ്. എന്നാൽ പപ്പു ഇപ്പോൾ പരമപൂജ്യനായിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ദേശീയ തലത്തിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങൾ കാണാൻ പോവുകയാണ്. രാജ് താക്കറെ പറഞ്ഞു. ഇത് തന്നെയേ സംഭവിക്കുമായിരുന്നുള്ളൂ. കഴിഞ്ഞ നാല് വർഷം മോദിജിയും അമിത്ഷായും പെരുമാറിയ രീതി ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുന്നു. അവർ എല്ലാ മേഖലയിലും പരാജയപ്പെട്ടു. ഇനി അവർക്കൊന്നും ഉയർത്തിക്കാട്ടാനില്ല. അതിനാലാണ് രാമ ക്ഷേത്ര കാർഡ് കളിക്കുന്നത്. എന്നാൽ ജനങ്ങൾ ബുദ്ധിയുള്ളവരാണ്. അവർ ആ കളി തിരിച്ചറിഞ്ഞിരിക്കുന്നു, രാജ് താക്കറെ കൂട്ടിച്ചേർത്തു. content highlights:Pappu has become parampujya, Raj Thakkare appreciates Rahul and criticizes BJP
from mathrubhumi.latestnews.rssfeed https://ift.tt/2QpwUx3
via
IFTTT
No comments:
Post a Comment